ഇന്ത്യക്കാർക്ക് കുറഞ്ഞ ചെലവിൽ വിദേശയാത്ര നടത്താം; അന്താരാഷ്ട്ര ടൂർ പാക്കേജുകളിലെ ടിസിഎസ് നിരക്ക് കുറയുമെന്ന് നിർമ്മല സീതാരാമൻ

Published : Feb 01, 2026, 01:10 PM IST
nirmala sitaraman

Synopsis

വിദേശ ടൂർ പ്രോഗ്രാം പാക്കേജുകളിലെ നികുതി കുറയുന്നതോടെ അന്താരാഷ്ട്ര ടൂർ പാക്കേജുകൾ കൂടുതൽ താങ്ങാനാവുന്നതും ലളിതവുമാകും എന്നതാണ് നേട്ടം.

ദില്ലി: വിദേശ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന ഇന്ത്യക്കാർക്ക് ആശ്വാസം നൽകുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം മോദി സർക്കാരിന് കീഴിൽ തന്റെ ഒൻപതാമത്തെ ബജറ്റ് അവതരണത്തിലാണഅ ധനമന്ത്രി നിര്ർമ്മല സീതാരാമൻ  പ്രവാസികൾ ഉൾപ്പടെയുള്ള അന്താരാഷ്ട്ര യാത്രികർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  വിദേശ ടൂർ പാക്കേജുകളുടെ ടിസിഎസ് 2% ആയി കുറച്ചു, വിദേശ ടൂർ പ്രോഗ്രാം പാക്കേജുകളിലെ നികുതി കുറയുന്നതോടെ അന്താരാഷ്ട്ര ടൂർ പാക്കേജുകൾ കൂടുതൽ താങ്ങാനാവുന്നതും ലളിതവുമാകും എന്നതാണ് നേട്ടം.

ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പറക്കുന്ന യാത്രക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. കാരണം, നേരത്തെ, ഉയർന്ന ടിസിഎസ് കിഴിവുകൾ കാരണം ഒരു വിദേശത്തേക്കുള്ള ടൂർ ബുക്ക് ചെയ്യുന്നത് പ്രാരംഭ ചെലവിൽ കുത്തനെ വർദ്ധനവിന് കാരണമായിരുന്നു. ടിസിഎസ് നിരക്ക് കുറച്ചതോടെ പ്രവാസികൾക്ക് ഇത് ​ഗുണം ചെയ്യും. അന്താരാഷ്ട്ര ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ മുൻകൂർ നികുതി ഭാരം ഇത് കുറയ്ക്കും.

മാത്രമല്ല, വിദ്യാർത്ഥികൾക്കും രോഗികൾക്കും ആശ്വാസമുണ്ട്. വിദേശത്ത് വിദ്യാഭ്യാസ, മെഡിക്കൽ ചെലവുകൾക്കുള്ള ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരമുള്ള ടിസിഎസ് നിരക്ക് 5% ൽ നിന്ന് 2% ആയി കുറയ്ക്കും, ഇത് കുടുംബങ്ങൾക്ക് വിദേശത്തേക്ക് പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നു. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം വിദേശ യാത്രയ്ക്ക് 20% വരെ എന്ന മുൻകാല ടിസിഎസ് നിരക്ക് വിദേശ യാത്രയുടെ ചെലവ് കൂട്ടിയിരുന്നു. കൂടാതെ എൽ ആർ എസിന് കീഴിലുള്ള വിദ്യാഭ്യാസ അല്ലെങ്കിൽ മെഡിക്കൽ പണമടയ്ക്കലുകൾ 5% നികുതിക്ക് വിധേയമായിരുന്നു, എന്നാൽ പുതിയ നിർദ്ദേശം ഇത് 2 ശതാമാനമാക്കി കുറയക്കുമെന്നാണ്.

PREV
Read more Articles on
click me!

Recommended Stories

കേന്ദ്ര ബജറ്റ്: നേട്ടം കർണാടകയ്ക്കും തമിഴ്‌നാടിനും, നാളികേര കർഷകർക്കുള്ള വമ്പൻ പദ്ധതി കേരളത്തിന് ഗുണമാകുമോ?
എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ, ഷീ മാർട്ടുകൾ; സ്ത്രീകൾക്കുള്ള പ്രത്യേക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നി‍ർമലാ സീതാരാമൻ