Latest Videos

കേന്ദ്ര വിദേശകാര്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസ് സന്ദര്‍ശിച്ചു

By Marketing FeatureFirst Published Aug 17, 2023, 3:54 PM IST
Highlights

പ്രവാസി കേരളീയരുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നോർക്ക റൂട്ട്സിലൂടെ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ നോര്‍ക്ക റൂട്ട്സ് സി ഇ ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു

കൊച്ചി: കേന്ദ്ര വിദേശകാര്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി മനികാ ജെയിന്‍ ഐ എഫ് എസ് നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസ് സന്ദര്‍ശിച്ചു. പ്രവാസി കേരളീയരുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നോർക്ക റൂട്ട്സിലൂടെ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ നോര്‍ക്ക റൂട്ട്സ് സി ഇ ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു.

നോർക്ക റൂട്ട്സ്: വിദേശത്തേക്ക് പോകുന്ന മലയാളികളുടെ വഴികാട്ടി

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുളള വിവിധ സേവനങ്ങളും സഹായങ്ങളും അവശ്യമായ ഇടപെടലുകള്‍ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും മനികാ ജെയിന്‍ ഉറപ്പുനല്‍കിയതായി കെ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. അഡീഷണല്‍ സെക്രട്ടറി പ്രദീപ് കെ ആര്‍, ഡെപ്പ്യൂട്ടി സെക്രട്ടറി മേഴ്സി ഗബ്രിയേല്‍, നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ് കെ ആര്‍ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം നോർക്കയിൽ നിന്നുള്ള മറ്റൊരു വാർത്ത നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയുടെ ഭാഗമായി ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (TPDCS) വഴി ലഭ്യമായ പ്രവാസിസംരംഭക വായ്പകള്‍ കൈമാറി എന്നതാണ്. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നവീകരിച്ച ബോര്‍ഡ് റൂമില്‍ നടന്ന ചടങ്ങ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്കുളള വായ്പകളുടെ ചെക്കും അദ്ദേഹം കൈമാറി. 2013 ല്‍ നിതാഖത്ത് കാലത്ത് തുടക്കമിട്ട എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസം കൂടിയാണിതെന്ന് ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

എന്‍.ഡി.പി.ആര്‍.ഇ.എം വഴി ഇതുവരെ 6000 ത്തോളം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമായതോടൊപ്പം 30, 000 ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുവാനും സാധിച്ചു എന്നതാണ് വലിയ നേട്ടമെന്ന് പദ്ധതി വിശദീകരിച്ച് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അഭിപ്രായപ്പെട്ടു. തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദാതാക്കളായി തിരിച്ചെത്തിയ പ്രവാസികളെ മാറ്റാന്‍ പദ്ധതിവഴി സാധ്യമായെന്നും അദ്ദേഹം പറ‍ഞ്ഞു.

TPDCS വഴി ആകെ 22 പ്രവാസിസംരംഭകര്‍ക്കാണ് വായ്പ അനുമതിയായത്. ഇവരില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഏഴുപേര്‍ക്കാണ് ഇന്ന് വായ്പ വിതരണം ചെയ്തത്. 1.മുഹമ്മദ് ഷിലിൻ (സാനിറ്ററി സാധനങ്ങളുടെ വിതരണം), 2.ദീപു എസ് (ബേക്കറി), 3.ലാലുകുമാർ എസ് (ബേക്കറി), 4.സംഗീത് (ഫാം), 5.ബിജി ചന്ദ്രൻ (ഫാൻസി സ്റ്റോര്‍), 6.ബാബു (വാഹനം), 7.സതീഷ് കുമാർ ( സ്റ്റുഡിയോ) എന്നിവര്‍ക്കാണ് വായ്പാചെക്കുകള്‍ കൈമാറിയത്.ബാക്കിയുളളവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പ കൈമാറും.

click me!