മുതിർന്ന പൗരന്മാരാണോ? ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുമ്പോൾ ഈ ബാങ്ക് നൽകുക 9 ശതമാനം പലിശ!

By Web TeamFirst Published Nov 21, 2022, 12:10 PM IST
Highlights

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ ബാങ്ക്. നിക്ഷേപത്തിലൂടെ ഈ ഉയർന്ന വരുമാനം തേടാം. പലിശ നിരക്കുകൾ അറിയാം. 

മുംബൈ: രാജ്യത്തെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയർത്താൻ തുടങ്ങിയത് 2022 മെയ് മുതലാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകൾ വിവിധ വായ്പാ നിക്ഷേപ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ നേടുന്നത് മുതിർന്ന പൗരന്മാരാണ്. കാരണം സാധരണ നിരക്കിനേക്കാൾ കൂട്ടുത്തൽ ആണ് ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന പലിശ. യൂണിറ്റി ബാങ്ക് ഇപ്പോൾ മുതിർന്ന പൗരന്മാർക്ക് തിരഞ്ഞെടുത്ത കാലയളവുകളുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്തിരിക്കുകയാണ്.  നവംബറിൽ ഇത് രണ്ടാം തവണയാണ് യൂണിറ്റി ബാങ്ക് എഫ്ഡി പലിശ നിരക്ക് പരിഷ്കരിക്കുന്നത്. ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, പുതുക്കിയ നിരക്കുകൾ നവംബർ 21 മുതൽ അതായത് ഇന്ന് മുതൽ നിലവിൽ വരും. 

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഏറ്റവും പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ

സാധാരണ ഉപഭോക്താക്കൾക്ക് ബാങ്ക്  4.5 ശതമാനം മുതൽ 8.50 ശതമാനം വരെ  പലിശ നൽകുമ്പോൾ മുതിർന്ന പൗരന്മാർക്ക് 9 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്കിന്റെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സ്ഥിരനിക്ഷേപം അകാലത്തിൽ പിൻവലിക്കുന്നതിന് ഒരു ശതമാനം പിഴ നൽകേണ്ടി വരും. രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് 8  മുതൽ 8.10 ശതമാനം വരെ പലിശ ലഭിക്കും. 

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിനെ ആർബിഐ ഒരു ഷെഡ്യൂൾഡ് ബാങ്കായി അംഗീകരിച്ചിട്ടുണ്ട്, ഇത് നിക്ഷേപകരെ ഡെപ്പോസിറ്റർ ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) നൽകുന്ന നിക്ഷേപ ഇൻഷുറൻസിന് യോഗ്യരാക്കുന്നു. 
 

click me!