പിൻ ഇല്ലാതെ യുപിഐ പേയ്‌മെന്റ് നടത്താൻ അനുവദിക്കുന്ന ബാങ്കുകൾ ഏതൊക്കെ? യുപിഐ ലൈറ്റ് സൂപ്പറാണ്

By Web TeamFirst Published Mar 24, 2023, 3:53 PM IST
Highlights

പിൻ അല്ലെങ്കിൽ പാസ്സ്‌വേർഡ് വേണ്ട. യുപിഐ ലൈറ്റ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന രാജ്യത്തെ 10 ബാങ്കുകളെ അറിയാം 

ദില്ലി: ഇന്ത്യയിൽ യുപിഐ പേയ്‌മെന്റുകളിൽ വൻ വർദ്ധനയാണ് കഴിഞ്ഞ വർഷങ്ങളിലായി ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ദൈനംദിന ഇടപാടുകൾക്കായി ഡിജിറ്റൽ പേയ്‌മെന്റ് രീതി തെരഞ്ഞെടുക്കുന്നു. എന്നാൽ  ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് 'യുപിഐ ലൈറ്റ്' എന്ന ഫീച്ചർ റിസർവ് ബാങ്ക് (ആർബിഐ) പുറത്തിറക്കിയത്. ഒരു യുപിഐ ആപ്പിൽ നിന്നും 200  രൂപ വരെ വരുന്ന ഇടപാടുകൾ നടത്താൻ ആർബിഐ അനുവദിക്കുന്നു. 

ALSO READ: ജിയോയെ വിജയിപ്പിച്ച അതേ തന്ത്രവുമായി മുകേഷ് അംബാനി; പെപ്‌സികോയെയും കൊക്കകോളയെയും വെല്ലുവിളിച്ച് കാമ്പ കോള

എന്താണ് യുപിഐ ലൈറ്റ്?

പിൻ/ പാസ്സ്‌വേർഡ് ഉപയോഗിക്കാതെ 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ യുപിഐ ലൈറ്റ് അനുവദിക്കുന്നു. ഇതിനായി ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുൻകൂട്ടി ഇടേണ്ടി വരും. ഈ വാലറ്റ് ഉപയോഗിക്കുന്നതിനാൽ ഇടപാട് സമയങ്ങളിൽ ഇന്റർനെറ്റ് ആവശ്യമില്ല. എന്നാൽ നിലവിൽ വാലറ്റിൽ പണം നല്കാൻ മാത്രമേ സാധിക്കുകയുള്ളു. അതായത് റീഫണ്ടുകൾ ഉൾപ്പെടെ യുപിഐ ലൈറ്റിലേക്കുള്ള എല്ലാ ക്രെഡിറ്റുകളും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകും എന്നർത്ഥം.

ഒരു യുപിഐ ആപ്പിൽ നിന്നും 200  രൂപ വരെ വരുന്ന ഇടപാടുകൾ നടത്താൻ ആർബിഐ അനുവദിച്ചിരുന്നെങ്കിലും പ്രധാന യുപിഐ ആപ്പിൽ ഇത് ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ പേടിഎം പേയ്‌മെന്റ് ബാങ്ക് ഉപയോക്താക്കൾക്കായി ഈ ഫീച്ചറുകൾ ലഭ്യമാണ്.

ALSO READ:മണിക്കൂറുകൾക്കുള്ളിൽ നഷ്ടപ്പെട്ടത് കോടികൾ; ഹിൻഡൻബെർഗ് റിപ്പോർട്ടിൽ കുരുങ്ങി ജാക്ക് ഡോർസി

പേടിഎം യുപിഐ ലൈറ്റിനെ പിന്തുണയ്ക്കുന്ന 10 ബാങ്കുകൾ 

 

  1. പേടിഎം പേയ്‌മെന്റ് ബാങ്ക്,
  2. കാനറ ബാങ്ക്,
  3. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ,
  4. എച്ച്ഡിഎഫ്‌സി ബാങ്ക്,
  5. ഇന്ത്യൻ ബാങ്ക്,
  6. കൊട്ടക് മഹീന്ദ്ര ബാങ്ക്,
  7. പഞ്ചാബ് നാഷണൽ ബാങ്ക്,
  8. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
  9. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,
  10. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്.
click me!