ഒടുവിൽ അമേരിക്കയും പറഞ്ഞു, ഞങ്ങൾ എണ്ണ ഉൽപാദനം കുറയ്ക്കും !

By Web TeamFirst Published Apr 11, 2020, 12:24 PM IST
Highlights

മെയ്, ജൂൺ മാസങ്ങളിൽ എണ്ണ ഉൽപാദനം പ്രതിദിനം 10 ദശലക്ഷം ബാരൽ കുറയ്ക്കുമെന്ന് പ്രമുഖ ഉൽപാദകർ വ്യാഴാഴ്ച നടന്ന ഒപെക്, നോൺ-ഒപെക് രാജ്യങ്ങളുടെ യോഗത്തിൽ പറഞ്ഞു.

വാഷിം​ഗ്ടൺ: എണ്ണ, പെട്രോളിയം കയറ്റുമതി രാജ്യങ്ങൾ (ഒപെക് പ്ലസ്) തമ്മിലുള്ള കരാർ പ്രകാരം ആഗോള വിതരണം കുറയ്ക്കുന്നതിനായി ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കാൻ അമേരിക്കയും മെക്സിക്കോയും തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന ആഗോള ആരോഗ്യ പ്രതിസന്ധി എണ്ണയുടെ ആവശ്യകതയെ വൻതോതിൽ കുറയ്ക്കുന്നതിനാൽ ഒപെക് അംഗങ്ങളും മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങളും എണ്ണ ഉൽപാദനം കുറയ്ക്കാൻ തിരുമാനിച്ചിരിക്കുകയാണ്.

“ഏകദേശം 23 ശതമാനം ഉൽപാദന പരിധി കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെക്കുറിച്ചുളള തന്റെ വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു, 

മെയ്, ജൂൺ മാസങ്ങളിൽ എണ്ണ ഉൽപാദനം പ്രതിദിനം 10 ദശലക്ഷം ബാരൽ കുറയ്ക്കുമെന്ന് പ്രമുഖ ഉൽപാദകർ വ്യാഴാഴ്ച നടന്ന ഒപെക്, നോൺ-ഒപെക് രാജ്യങ്ങളുടെ യോഗത്തിൽ പറഞ്ഞു.

കരാർ പ്രകാരം ജൂലൈ മുതൽ ഡിസംബർ വരെ എട്ട് ദശലക്ഷം ബിപിഡി കുറയ്ക്കും, പക്ഷേ ഇത് പ്രാബല്യത്തിൽ വരുന്നതിൽ മെക്സിക്കോ അർധ സമ്മതം മാത്രമാണ് നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
 

click me!