തൊഴില്‍ സൃഷ്ടിയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ചെയ്യാനാകുമെന്ന് ട്രംപ്

Published : Jul 28, 2019, 09:52 PM IST
തൊഴില്‍ സൃഷ്ടിയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ചെയ്യാനാകുമെന്ന് ട്രംപ്

Synopsis

അമേരിക്കയിലെ എല്ലാ ഭൗമ മേഖലകളിലെയും തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ട്രംപ് വ്യക്തമാക്കി. 

ന്യൂയോര്‍ക്ക്: രാജ്യത്തിനകത്ത് തൊഴില്‍ സൃഷ്ടിക്കുന്നതില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തൊഴിലാളികളുടെ പരിശീലനത്തിലും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിലും അധികം കാര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. 

അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലുകളും മികവുറ്റ തൊഴിലുകളും സൃഷ്ടിക്കുന്നതിന് ബിസിനസുകളെ ആഹ്വാനം ചെയ്തുകൊണ്ട് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ആരംഭിച്ച 'പ്ലഡ്ജ് ടു അമേരിക്കന്‍ വര്‍ക്കേഴ്സ്' എന്ന സംഘടനയുടെ ഒന്നാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അമേരിക്കന്‍ പ്രഡിസന്‍റ്. അമേരിക്കയിലെ എല്ലാ ഭൗമ മേഖലകളിലെയും തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ട്രംപ് വ്യക്തമാക്കി. 
 

PREV
click me!

Recommended Stories

അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ