നാളെ മുതല്‍ എണ്ണ ലഭ്യതയില്‍ കുറവ് വരില്ല, ആവശ്യത്തിന് ക്രൂഡ് ലഭ്യത ഉറപ്പാക്കുമെന്ന് യുഎസ്

By Web TeamFirst Published May 1, 2019, 4:55 PM IST
Highlights

യുഎസ് ഇറാന്‍ ഉപരോധത്തിന് മുന്നോടിയായി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ആഭ്യന്തര കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ആവശ്യത്തിനനുസരിച്ച് ക്രൂഡ് ഓയില്‍ ലഭ്യത ഉറപ്പുവരുത്താനാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ന്യൂയോര്‍ക്ക്: നാളെ മുതല്‍ ഇറാന് മുകളില്‍ അമേരിക്കയുടെ പൂര്‍ണ ഉപരോധം നടപ്പാകാനിരിക്കെ അന്താരാഷ്ട്ര വിപണിയിലെ എണ്ണ ലഭ്യതയില്‍ കുറവുണ്ടാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എണ്ണ ലഭ്യതയില്‍ കുറവ് വരാതിരിക്കാന്‍ എണ്ണ ഉല്‍പാദന രാജ്യങ്ങളുമായും കമ്പനികളുമായും യുഎസ് ചര്‍ച്ച നടത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇറാന്‍ ഉപരോധത്തിന് മുന്നോടിയായി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ യുഎസ് ആഭ്യന്തര കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ആവശ്യത്തിനനുസരിച്ച് ക്രൂഡ് ഓയില്‍ ലഭ്യത ഉറപ്പുവരുത്താനാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മെയ് രണ്ടിന് ശേഷം ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുളള രാഷ്ട്രങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുകയാണെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോഴും ക്രൂഡ് ഓയില്‍ നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ബാരലിന് 72.08 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. 

click me!