വാഹന വില്പനയിൽ കുതിച്ചു ചാട്ടം; ഒക്ടോബറിൽ നിരത്തുകളിലെത്തിയ വാഹനങ്ങൾ എത്ര?

Published : Nov 07, 2022, 02:26 PM IST
വാഹന വില്പനയിൽ കുതിച്ചു ചാട്ടം; ഒക്ടോബറിൽ നിരത്തുകളിലെത്തിയ വാഹനങ്ങൾ എത്ര?

Synopsis

ഉത്സവ സീസണിൽ വാഹന വില്പന കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർദ്ധനവാണ് ഈ വര്ഷം ഉണ്ടായത്.   

ചെന്നൈ: ഒക്ടോബറിൽ വാഹന വിൽപ്പനയിൽ 48 ശതമാനം വർദ്ധനയെന്ന് ഫെഡറേഷൻ  ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ). കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ മാസം വാഹന വിൽപ്പന ഉയർന്നതായി എഫ്എഡിഎയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

ALSO READ: സിമന്റ് കമ്പനികൾ വില കൂട്ടുന്നു; ചാക്കിന് 10 മുതൽ 30 രൂപ വരെ വില ഉയരും

ഈ വർഷം ഒക്ടോബറിൽ 20,94,378 വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ  14,18,726 വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചത്. മാത്രമല്ല, 2019ൽ ഇതേ മാസം വിറ്റ 19,33,484 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വർഷം ഒക്ടോബറിലെ വിൽപ്പന 8 ശതമാനം കൂടുതലാണ്.

ഉത്സവ സീസൺ ആയതിനാൽ തന്നെ വില്പന ഉയരുമെന്ന കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു.  കോവിഡിന് മുമ്പുള്ള ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ, മൊത്തത്തിലുള്ള റീട്ടെയിൽ വില്പന 8 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട് എന്ന് ഫെഡറേഷൻ  ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ  പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞു.

ALSO READ: അബദ്ധം പിണഞ്ഞ് ഇലോൺ മസ്‌ക് ; ചില ജീവനക്കാരോട് മാത്രം മടങ്ങിവരാൻ ആവശ്യപ്പെട്ടു

2022 ഒക്ടോബറിൽ, ഇരുചക്ര വാഹന വിൽപ്പന 51 ശതമാനവും  ത്രീ വീലർ വാഹന വിൽപ്പന 66 ശതമാനവും പാസഞ്ചർ വാഹന വില്പന 41 ശതമാനവും ട്രാക്ടറുകളുടെ വിൽപ്പന 17 ശതമാനവും  വാണിജ്യ വാഹന വില്പന 25 ശതമാനവും വർധിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും മികച്ച വിൽപ്പനയാണ് കഴിഞ്ഞ മാസം ഉണ്ടായത് എന്ന് മനീഷ് രാജ് സിംഗാനിയ വ്യക്തമാക്കി. 

2019 നെ അപേക്ഷിച്ച്  പാസഞ്ചർ വാഹന വില്പന വർഷം തോറും ഒരു ശതമാനം വർദ്ധിച്ച് 3,28,645 യൂണിറ്റായി. ഈ മാസത്തെ ട്രാക്ടർ വിൽപ്പന 2021 ഒക്ടോബറിലെ 45,445 യൂണിറ്റുകളിൽ നിന്ന് 17 ശതമാനം വർധിച്ച് 53,362 ആയി മുച്ചക്ര വാഹന വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 66 ശതമാനം വർധിച്ച് 66,763 യൂണിറ്റിലെത്തി.

ALSO READ: കുതിച്ചുചാട്ടത്തിൽ അടിതെറ്റി, സ്വർണവില താഴേക്ക്; മാറ്റമില്ലാതെ വെള്ളിയുടെ വില

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ