വിജയ് മല്യയുടെ കി​ങ്ഫി​ഷ​ർ ഹൗ​സ് ഒന്‍പതാമത്തെ ലേലത്തില്‍ വിറ്റുപോയി

By Web TeamFirst Published Aug 15, 2021, 8:50 AM IST
Highlights

 ശി​വ​ജി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം 17,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഈ ​കെ​ട്ടി​ടം 2016ൽ 150 ​കോ​ടി രൂ​പ​യ്ക്കാ​ണ് ആ​ദ്യം ഡെ​ബി​റ്റ് റി​ക്ക​വ​റി ട്രി​ബ്യൂ​ണ​ൽ വി​ല്പ​ന​യ്ക്കു ശ്ര​മം ന​ട​ത്തി​യ​ത്. 

മും​ബൈ: വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​യു​ടെ കി​ങ്ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ആ​സ്ഥാ​ന മ​ന്ദി​രം മും​ബൈ​യി​ലെ കി​ങ്ഫി​ഷ​ർ ഹൗ​സ് 52.25 കോ​ടി രൂ​പ​യ്ക്ക് വി​റ്റു. ഹൈ​ദ​രാ​ബാ​ദി​ലെ സാ​റ്റ​ണ്‍ റി​യ​ൽ​ട്ടേ​ഴ്സാ​ണ് കെ​ട്ടി​ടം ലേ​ല​ത്തി​ൽ വാ​ങ്ങി​യ​ത്. 

സാ​ന്താ​ക്രൂ​സി​ലെ ഛത്ര​പ​തി ശി​വ​ജി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം 17,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഈ ​കെ​ട്ടി​ടം 2016ൽ 150 ​കോ​ടി രൂ​പ​യ്ക്കാ​ണ് ആ​ദ്യം ഡെ​ബി​റ്റ് റി​ക്ക​വ​റി ട്രി​ബ്യൂ​ണ​ൽ വി​ല്പ​ന​യ്ക്കു ശ്ര​മം ന​ട​ത്തി​യ​ത്. 

പി​ന്നീ​ട് 135 കോ​ടി, 115 കോ​ടി രൂ​പ​യ്ക്കും ലേ​ലം ചെ​യ്തെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മെ​ത്തി​യി​രു​ന്നി​ല്ല.  9,000 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു ന​ട​ത്തി​യാ​ണ് വി​ജ​യ് മ​ല്യ രാ​ജ്യം വി​ട്ട​ത്. മല്യയുടെ പലസ്വത്തുക്കളും പിന്നീട് കണ്ടുകെട്ടിയിരുന്നു. ഇവ വില്‍ക്കാനുള്ള ശ്രമത്തിലാണ് വിവിധ ഏജന്‍സികള്‍.

കഴിഞ്ഞ മാസം  വിജയ് മല്യയെ പാപ്പരായി യുകെയിലെ കോടതി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മദ്യവ്യാപാരരംഗത്തെ പ്രധാനികളിലൊരാളായിരുന്നും 65കാരനായ വിജയ് മല്യ. തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന് എതിരെ മല്യ സമർപ്പിച്ച എല്ലാ കേസുകളും പരാജയപ്പെട്ടെന്നാണ് നേരത്തെ ഇഡി വ്യക്തമാക്കിയിരുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!