വിസ്താര തയ്യാര്‍; പുതിയ നിയമന നടപടികളില്‍ ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് മുഖ്യ പരിഗണന

By Web TeamFirst Published May 1, 2019, 11:42 AM IST
Highlights

ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഏകദേശം 22,000 ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവര്‍ ജോലി നഷ്ടപ്പെട്ട ചിലര്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു.

മുംബൈ: ജെറ്റ് എയര്‍വേസ് തകര്‍ച്ചയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറാണെന്ന് വിസ്താര അറിയിച്ചു. ടാറ്റയും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന സംരംഭമാണ് വിസ്താര. പുതിയതായി 100 പൈലറ്റുമാരെയും  400 കാബിന്‍ ക്രൂവിനെയുമാണ് നിയമിക്കാന്‍ വിസ്താര പദ്ധതിയിടുന്നത്. ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കിയാകും ഈ റിക്രൂട്ട്മെന്‍റ് നടപടികള്‍. 

ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഏകദേശം 22,000 ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവര്‍ ജോലി നഷ്ടപ്പെട്ട ചിലര്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു. ജെറ്റ് എയര്‍വേസ് പൂട്ടിയതിനെ തുടര്‍ന്ന് ജോലി നഷ്ടമായവരില്‍ 1,300 ഓളം പൈലറ്റുമാരും രണ്ടായിരത്തിലേറെ ക്യാബിന്‍ ക്രൂ ജീവനക്കാരും ഉള്‍പ്പെടുന്നു. എന്നാല്‍, തൊഴില്‍ നല്‍കിയ സ്പൈസ് ജെറ്റ് അടക്കമുളള കമ്പനികള്‍ ജെറ്റ് എയര്‍വേസില്‍ ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നതിനെക്കാള്‍ കുറഞ്ഞ വേതനത്തിലാണ് ജോലി നല്‍കിയതെന്ന റിപ്പോര്‍ട്ടുകളും പറത്തുവന്നിരുന്നു. 

click me!