ക്രിസ്‌മസ്‌ ഓഫറുമായി ഈ എയർലൈൻ; ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് വൻ ഡിസ്‌കൗണ്ട്

Published : Dec 21, 2023, 01:11 PM ISTUpdated : Dec 21, 2023, 01:14 PM IST
ക്രിസ്‌മസ്‌ ഓഫറുമായി ഈ എയർലൈൻ; ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് വൻ ഡിസ്‌കൗണ്ട്

Synopsis

ക്രിസ്‌മസ്‌ പ്രമാണിച്ച് വിസ്താര എയർലൈൻസ് യാത്രക്കാർക്ക് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തിരിക്കുകയാണ്.

വധിക്കാലം കൂടിയാണ് ഡിസംബർ. കുട്ടികളും കുടുംബവുമായി പലരും യാത്രകൾ പ്ലാൻ ചെയ്യുന്നതും ഈ മാസത്തിലാണ്. ക്രിസ്‌മസ്‌ പ്രമാണിച്ച് വിസ്താര എയർലൈൻസ് യാത്രക്കാർക്ക് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഡിസംബർ 21 അതായത് ഇന്ന് മുതൽ  ഡിസംബർ 23 വരെ ആണ് ഓഫർ പിരീഡ്. 

എക്കണോമി ക്ലാസ്സുകൾക്കായി 1924 രൂപയും  പ്രീമിയം ഇക്കോണമി ക്ലാസ്സുകൾക്കായി  2324 രൂപ മുതലുമാണ് വിസ്താര എയർലൈൻസ് വാഗ്ദാനം ചെയ്യുന്നത്, ബിസിനസ് ക്ലാസിന് 9924 രൂപ മുതലാണ് നിരക്ക്. 

കാഠ്മണ്ഡു, ധാക്ക, സിംഗപ്പൂർ, ജിദ്ദ, ദമ്മാം, കൊളംബോ, അബുദാബി, ദുബായ്, മാലെ, ദോഹ, മസ്‌കറ്റ്, ബാങ്കോക്ക്, ഹോങ്കോംഗ്, ബാലി, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും തിരിച്ചും വിസ്താര കിഴിവുകൾ നൽകുന്നുണ്ട്. ഇ

ഈ ഉത്സവകാല ഓഫർ ബുക്ക് ചെയ്യാൻ ഡിസംബർ 23 വരെ മാത്രമാണ് അവസരം. അതേസമയം,  2024 സെപ്റ്റംബർ 30 വരെയുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഡിസംബർ 21-ന് 00:01 മുതൽ ഡിസംബർ 23-ന് 23:59 വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയമുണ്ട്. 

ഇന്ന് ബുക്കിംഗ് വിൻഡോ തുറക്കുന്നതോടെ, യാത്രക്കാർക്ക് അവരുടെ അവധിക്കാലം, കുടുംബ യാത്രകൾ അല്ലെങ്കിൽ ബിസിനസ്സ് യാത്രകൾ എന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്യാനുള്ള മികച്ച അവസരമുണ്ട്.  

വിസ്താരയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പുകൾ, ATO-കൾ, കോൾ സെന്റർ, OTA-കൾ, അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ വഴിയും ബുക്കിംഗ് നടത്താനും സാധിക്കും 

PREV
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്