Latest Videos

ഫ്ലിപ്പ്കാര്‍ട്ട് ഏറ്റെടുക്കല്‍ വിനയായി, തിരിച്ചടി നേരിട്ട് വാള്‍മാര്‍ട്ട്

By Web TeamFirst Published May 19, 2019, 11:20 AM IST
Highlights

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഏറ്റെടുക്കല്‍ സാമ്പത്തിക വര്‍ഷം മുഴുവനുളള ലാഭത്തെയും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. വാള്‍മാര്‍ട്ടിന്‍റെ അന്താരാഷ്ട്ര പ്രവര്‍ത്തന വരുമാനത്തില്‍ 38 ശതമാനത്തിന്‍റെ ഇടിവാണ് ആദ്യപാദത്തിലുണ്ടായത്. 


ചെന്നൈ: ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഏറ്റെടുക്കല്‍ വാള്‍മാര്‍ട്ടിന് വിനയായി. ഫ്ലിപ്പിനെ ഏറ്റെടുത്തതിലൂടെ കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനത്തെ ബാധിച്ചതായും ആഗോള തലത്തില്‍ വരുമാന നഷ്ടമുണ്ടായതായും വാള്‍മാര്‍ട്ട് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി -ഏപ്രില്‍ പാദത്തില്‍ അന്താരാഷ്ട്ര ബിസിനസില്‍ നിന്നുളള മൊത്ത ലാഭത്തിലും വരുമാനത്തിലും ഇടിവുണ്ടായി. 

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഏറ്റെടുക്കല്‍ സാമ്പത്തിക വര്‍ഷം മുഴുവനുളള ലാഭത്തെയും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. വാള്‍മാര്‍ട്ടിന്‍റെ അന്താരാഷ്ട്ര പ്രവര്‍ത്തന വരുമാനത്തില്‍ 38 ശതമാനത്തിന്‍റെ ഇടിവാണ് ആദ്യപാദത്തിലുണ്ടായത്. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നുളള നഷ്ടമാണ് കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടാക്കിയത്. 

വാള്‍മാര്‍ട്ടിന്‍റെ മൊത്ത വരുമാനം ഒരു ശതമാനം വര്‍ധിച്ച് 123.93 ബില്യണ്‍ ഡോളറില്‍ എത്തി. എങ്കിലും, അന്താരാഷ്ട്ര വില്‍പ്പനയില്‍ 4.9 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ മൊത്തം ലാഭ നിരക്കില്‍ 172 ബേസിസ് പോയിന്‍റിന്‍റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. എങ്കിലും ഇടിവ് താല്‍ക്കാലികമാണെന്നാണ് വാള്‍മാര്‍ട്ട് പറയുന്നത്. ഫ്ലിപ്പ്കാര്‍ട്ടും ഫോണ്‍പേയും ഒരുക്കിത്തരുന്ന അവസരങ്ങളില്‍ ഇപ്പോഴും വാള്‍മാര്‍ട്ടിന് പ്രതീക്ഷയുണ്ട്. മെക്സിക്കോ, കാനഡ, യുകെ, ചൈന എന്നിവയാണ് വാള്‍മാര്‍ട്ടിന്‍റെ വന്‍കിട അന്താരാഷ്ട്ര വിപണികള്‍. 

click me!