മുന്നറിയിപ്പ്! ഈ മോട്ടോർ വാഹന ഇൻഷുറൻസ് വാങ്ങരുത്

Published : Feb 13, 2021, 04:52 PM IST
മുന്നറിയിപ്പ്! ഈ മോട്ടോർ വാഹന ഇൻഷുറൻസ് വാങ്ങരുത്

Synopsis

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന- ഡിജിറ്റൽ നാഷണൽ മോട്ടോർ ഇൻഷുറൻസ് എന്ന കമ്പനിയെ മോട്ടോർ വാഹന ഇൻഷുറൻസിനായി ആശ്രയിക്കരുതെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന- ഡിജിറ്റൽ നാഷണൽ മോട്ടോർ ഇൻഷുറൻസ് എന്ന കമ്പനിയെ മോട്ടോർ വാഹന ഇൻഷുറൻസിനായി ആശ്രയിക്കരുതെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഈ കമ്പനിക്ക് മോട്ടോർ വാഹന ഇൻഷുറൻസ് രംഗത്ത് പ്രവർത്തിക്കുന്നതിന് ലൈസൻസോ അനുമതിയോ നൽകിയിട്ടില്ലെന്ന് റെഗുലേറ്ററി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ജനം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും വ്യാജന്മാരുടെ ചതിക്കുഴിയിൽ വീഴരുതെന്നും നിർദ്ദേശമുണ്ട്.

ഡിഎൻഎംഐ കമ്പനി ലിമിറ്റഡ്, പോർടൽ ഓഫീസ്, കൃഷ്ണരാജ പുരം, ഇൻഷുറൻസ് ഇൻഫോ ബിൽഡിങ്, ദേവസാന്ദ്ര, ബെംഗളൂരു - 560036 എന്ന വിലാസത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. dnmins.wixsite.com എന്നാണ് ഇവരുടെ വെബ്സൈറ്റ്. digitalpolicyservices@gmail.com എന്നാണ് ഇവരുടെ ഇമെയിൽ ഐഡി. 

പ്രസ്തുത കമ്പനിക്ക് യാതൊരു വിധ ഇൻഷുറൻസ് പോളിസികളും വിൽക്കാനുള്ള അംഗീകാരമില്ലെന്നാണ് ഐആർഡിഎഐ വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്ക് രജിസ്ട്രേഷനും ഇല്ല. അതിനാൽ തന്നെ ഇവരുടെ പക്കൽ നിന്നും ഇൻഷുറൻസിന് രജിസ്റ്റർ ചെയ്താൽ അതിന് യാതൊരു സാധുതയും ഉണ്ടായിരിക്കില്ല. ഉപഭോക്താവിന് പണം നഷ്ടമാവുകയും ചെയ്യും.

PREV
click me!

Recommended Stories

ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി
ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ