100 ലക്ഷം കോടി ആസ്തിയുമായി ഇന്ത്യയിലെ സമ്പന്നർ; പട്ടികയിലെ ഏക വനിത ഇവരാണ്

Published : Sep 03, 2024, 02:22 PM IST
100 ലക്ഷം കോടി ആസ്തിയുമായി ഇന്ത്യയിലെ സമ്പന്നർ; പട്ടികയിലെ ഏക വനിത ഇവരാണ്

Synopsis

നിലവിലെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവുമധികം  സമ്പന്നരായ 185 പേരുടെ ആകെ ആസ്തി  99.86 ലക്ഷം കോടി രൂപയാണ്.  

നൂറ് ലക്ഷം കോടി രൂപ.. എണ്ണാനും എഴുതാനും കുറച്ച് ബുദ്ധിമുട്ടുള്ള ഈ തുകയിലേക്ക് അടുക്കുകയാണ്  ഇന്ത്യയിലെ അതീവ സമ്പന്നരായ ആളുകളുടെ ആകെ ആസ്തി മൂല്യം. നിലവിലെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവുമധികം  സമ്പന്നരായ 185 പേരുടെ ആകെ ആസ്തി  99.86 ലക്ഷം കോടി രൂപയാണ്.  ഫോർച്യൂൺ ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കുറഞ്ഞ് 100 കോടി ഡോളർ സമ്പത്തുള്ളവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫോർച്യൂൺ ഇന്ത്യ-വാട്ടർഫീൽഡ് അഡൈ്വസേഴ്‌സ് 2024 റാങ്കിംഗ് പ്രകാരം, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 50 ശതമാനം വർദ്ധിച്ചു, 2022 ൽ 832 ബില്യൺ ഡോളറായിരുന്നു ഇവരുടെ ആകെ ആസ്തി. അക്കാലത്ത് ഇന്ത്യയിൽ 142  ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ  ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത്  ഇന്ത്യയുടെ  മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 33.81 ശതമാനത്തിന് തുല്യമാണ്. ശതകോടീശ്വരന്മാരുടെ ശരാശരി സമ്പത്ത് 2022ൽ 46,729 കോടി രൂപയിൽ നിന്ന് 2024ൽ 53,978 കോടി രൂപയായി ഉയർന്നു.

10.5 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി, തൊട്ടുപിന്നിൽ അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയാണ് ഉളളതെന്ന്  ഫോർച്യൂൺ ഇന്ത്യ വ്യക്തമാക്കി. യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ കാരണം പ്രതിസന്ധി ഉണ്ടായിട്ടും, ഈ കാലയളവിൽ അദാനിയുടെ സമ്പത്ത് ഏകദേശം ഇരട്ടിയായി 10.4 ലക്ഷം കോടി രൂപയായി. ഇവരെ കൂടാതെ, മിസ്ത്രി കുടുംബം, ശിവ് നാടാർ, രാധാകിഷൻ ദമാനി, സുനിൽ മിത്തൽ കുടുംബം, അസിം പ്രേംജി എന്നിവരും ആദ്യ 10 പേരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 33.06 ബില്യൺ ഡോളർ ആസ്തിയുള്ള ജിൻഡാൽ   ചെയർപേഴ്‌സണായ സാവിത്രി ജിൻഡാൽ  ആണ്  ആദ്യ 10 പേരുടെ പട്ടികയിൽ ഇടം നേടിയ ഏക വനിത. 2022-23 സാമ്പത്തിക വർഷം   മുതൽ  2023- 24 സാമ്പത്തിക വർഷം വരെ ഓഹരി വിപണി റെക്കോർഡ് ഉയരങ്ങളിലെത്തുകയും 15.94 ശതമാനം വാർഷിക വളർച്ചാ നിരക്ക്  കൈവരിക്കുകയും ചെയ്തതാണ് ഇവരുടെ  സമ്പത്ത് വർധിക്കുന്നതിൽ നിർണായകമായത്.

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ