ഒരാഴ്ചയ്ക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? നൽകേണ്ടി വരുന്ന പിഴകൾ ഇങ്ങനെ

Published : Jul 25, 2023, 12:27 PM ISTUpdated : Jul 25, 2023, 12:39 PM IST
ഒരാഴ്ചയ്ക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? നൽകേണ്ടി വരുന്ന പിഴകൾ ഇങ്ങനെ

Synopsis

ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ എല്ലാ വർഷവും ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്യുക എന്നത് നികുതിദായകന്റെ കടമയാണ്, കാരണം അങ്ങനെ ചെയ്യാതിരുന്നാൽ പിഴ നൽകേണ്ടി വരും. 

ദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31- ആണ്. അതായത് ശേഷിക്കുന്നത് ഇനി ഒരാഴ്ച മാത്രം. 2023 മാർച്ച് 31-ന് അവസാനിച്ച 2022–23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ ബാക്കിയുള്ളവർ ഈ സമയത്തിനകം ഫയൽ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. നികുതിദായകർക്ക് വരുമാന വിശദാംശങ്ങൾ ഏകീകരിക്കാനും അതനുസരിച്ച് ഐടിആർ ഫയൽ ചെയ്യാനും സർക്കാർ എല്ലാ അസസ്മെന്റ് വർഷത്തിലും ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ  നാല് മാസത്തെ സമയം നൽകാറുണ്ട്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ എല്ലാ വർഷവും ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്യുക എന്നത് നികുതിദായകന്റെ കടമയാണ്, കാരണം അങ്ങനെ ചെയ്യാതിരുന്നാൽ പിഴ നൽകേണ്ടി വരും. 

ALSO READ: ജൂലൈ 31 അവസാന തീയതി; ഐടിആർ ഫയൽ ചെയ്യുമ്പോൾ ഈ 5 കിഴിവുകൾ ക്ലെയിം ചെയ്യാൻ മറക്കരുത്

ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

സെക്ഷൻ 234 എഫ് പ്രകാരം നിശ്ചിത തീയതിക്ക് ശേഷം ആണ് ഐടിആർ ഫയൽ ചെയ്യുന്നതെങ്കിൽ വൈകി ഫയൽ ചെയ്യുന്നതിനുള്ള ഫീസ് നൽകണം. ഉദാഹരണത്തിന്, 2022–23 സാമ്പത്തിക വർഷത്തേക്കുള്ള റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31  ആണ്. നിശ്ചിത തീയതിക്കകം ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ 2023 ഡിസംബർ 31-നകം പിഴയോടുകൂടി  വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യാം.  2023 ഡിസംബർ 31-ന് മുമ്പ് ഐടിആർ ഫയൽ ചെയ്താൽ പരമാവധി 5,000 രൂപ പിഴ ഈടാക്കും. ചെറുകിട നികുതിദായകർക്ക് ഇളവുകളുണ്ട്.  മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ കവിയുന്നില്ലെങ്കിൽ, കാലതാമസത്തിന് ഈടാക്കുന്ന പരമാവധി പിഴ 1000  രൂപയായിരിക്കും. 

ALSO READ: ഇനി ഫോൺ പേ വഴിയും ആദായനികുതി അടയ്ക്കാം; 'ഇൻകം ടാക്‌സ് പേയ്‌മെന്റ്' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം

ഐടി വകുപ്പിന്റെ നോട്ടീസ് നൽകിയിട്ടും വ്യക്തി മനഃപൂർവം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആദായനികുതി ഉദ്യോഗസ്ഥന് പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ കഴിയും. മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കും.

അടയ്‌ക്കേണ്ട നികുതിയുടെ പലിശ

ക്ലിയർടാക്‌സ് പ്രകാരം, ഫയൽ ചെയ്യാൻ വൈകിയതിനുള്ള പിഴയ്‌ക്ക് പുറമെ, സെക്ഷൻ 234 എ പ്രകാരം പ്രതിമാസം 1% അല്ലെങ്കിൽ നികുതി അടയ്ക്കുന്നത് വരെ നികുതിയുടെ ഒരു ഭാഗം പലിശ ഈടാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി