ഇടക്കാല ബജറ്റ് അടുത്ത ആഴ്ച; സമ്പൂർണ്ണ ബജറ്റ് എപ്പോൾ? ഇവ തമ്മിലുള്ള വ്യത്യാസം അറിയാം

By Web TeamFirst Published Jan 26, 2024, 1:38 PM IST
Highlights

തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിച്ച് കഴിഞ്ഞാൽ 2024ലെ സമ്പൂർണ യൂണിയൻ ബജറ്റ് ധനമന്ത്രി ജൂലൈയിൽ അവതരിപ്പിക്കും. മുൻപ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചത് 2019 ഫെബ്രുവരി 1 ന് അന്നത്തെ ധനമന്ത്രിയായ പിയൂഷ് ഗോയൽ ആയിരുന്നു. 

ഫെബ്രുവരി 1 ന്, ധനമന്ത്രി നിർമ്മല സീതാരാമൻ 2024 ലെ ബജറ്റ് അവതരിപ്പിക്കും.  2019-ൽ ഇന്ത്യയുടെ വനിതാ ധനമന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം  ഇത് ആറാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് സമ്പൂർണ യൂണിയൻ ബജറ്റിന് പകരം ഇടക്കാല ബജറ്റായിരിക്കും. എന്താണ് ഇടക്കാല ബഡ്ജറ്റ്? ഒരു സമ്പൂർണ്ണ യൂണിയൻ ബജറ്റിൽ നിന്ന് എങ്ങനെ ഇടക്കാല ബഡ്ജറ്റ് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയാം. 

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കേണ്ടി വരിക. ആ സാമ്പത്തിക വർഷത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ, സാധാരണയായി കുറച്ച് മാസങ്ങൾക്കുള്ളിൽ താൽക്കാലിക ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ളതാണ് ഇടക്കാല ബജറ്റ്.

2024 ഏപ്രിൽ 1 ന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിനിടയിൽ ഇന്ത്യയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുകയാണ്. ഇതിനാൽ നിർമ്മല സീതാരാമന്  ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്.

2024ൽ സമ്പൂർണ യൂണിയൻ ബജറ്റ് എപ്പോൾ അവതരിപ്പിക്കും?

തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിച്ച് കഴിഞ്ഞാൽ 2024ലെ സമ്പൂർണ യൂണിയൻ ബജറ്റ് ധനമന്ത്രി ജൂലൈയിൽ അവതരിപ്പിക്കും. മുൻപ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചത് 2019 ഫെബ്രുവരി 1 ന് അന്നത്തെ ധനമന്ത്രിയായ പിയൂഷ് ഗോയൽ ആയിരുന്നു. 

2024 ലെ ബജറ്റ് സെഷൻ ജനുവരി 31-ന് ആരംഭിച്ച് ഫെബ്രുവരി 9 വരെ പാർലമെൻ്റിൽ തുടരും.ധനമന്ത്രി നിർമ്മല സീതാരാമൻ 2019,2020,2021,2022, 2023 വർഷങ്ങളിലായി അഞ്ച് ബജറ്റുകളാണ് അവതരിപ്പിച്ചത്.

click me!