ഇപിഎഫ് പലിശ എപ്പോൾ ലഭിക്കും? അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള വഴികൾ ഇതാ

Published : Apr 26, 2024, 04:47 PM IST
ഇപിഎഫ് പലിശ എപ്പോൾ ലഭിക്കും? അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള വഴികൾ ഇതാ

Synopsis

2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ്  പലിശ എപ്പോള്‍ ലഭിക്കും. അക്കൗണ്ട് ഉടമകൾ അറിയേണ്ടതെല്ലാം 

2023-24 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇപിഎഫ് നിക്ഷേപത്തിന്  8.25 ശതമാനം പലിശയാണ് ലഭിക്കുക . 2022-23 സാമ്പത്തിക വർഷത്തിൽ 8.15 ശതമാനം ആയിരുന്നു പലിശ നിരക്ക്.

ഇപിഎഫ് അക്കൗണ്ടിലേക്ക് എപ്പോഴാണ് പലിശ വരുന്നത്?

2023-24 സാമ്പത്തിക വർഷത്തിലെ കുടിശ്ശിക പലിശയെക്കുറിച്ച് സോഷ്യൽ മീഡിയ വഴി ധാരാളം ആളുകൾ ഇപിഎഫ്ഒയോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി, നടപടികൾ പുരോഗമിക്കുകയാണെന്നും പലിശ ഉടൻ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്നും ഇപിഎഫ്ഒ വ്യക്തമാക്കി . 

2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം 28.17 കോടി അംഗങ്ങൾക്ക് പലിശ നൽകിയതായി ഇപിഎഫ്ഒ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കണക്കുകൾ 2024 മാർച്ച് വരെയുള്ളതാണ്.

പി എഫ് ബാലൻസ് എങ്ങനെ പരിശോധിക്കാം?

ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഉപയോഗിച്ച്  പിഎഫ് ബാലൻസ് പരിശോധിക്കാം. ഓൺലൈനിൽ ബാലൻസ് പരിശോധിക്കാൻ, അംഗങ്ങൾക്ക് ഇ പി എഫ് ​​പോർട്ടലോ UMANG ആപ്പോ ഉപയോഗിക്കാം.  ഓഫ്‌ലൈൻ രീതിയിൽ എസ്എംഎസിലൂടെയും മിസ്ഡ് കോളിലൂടെയും ബാലൻസ് പരിശോധിക്കാം.

ഇ പി എഫ് ഒ പാസ്ബുക്ക് പോർട്ടൽ:

– ഇപിഎഫ്ഒ  പാസ്ബുക്ക് പോർട്ടൽ സന്ദർശിക്കുക.

– യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

– പി എഫ് അക്കൗണ്ട് തിരഞ്ഞെടുക്കുക (ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടെങ്കിൽ).

- പഴയ ഇടപാടുകളും നിലവിലെ ബാലൻസും കാണാൻ 'പി എഫ് പാസ്‌ബുക്ക് കാണുക' തിരഞ്ഞെടുക്കുക.

- മൊത്തം പി എഫ് അടവ് പരിശോധിക്കാൻ 'പാസ്ബുക്ക് കാണുക' ഓപ്ഷൻ ഉപയോഗിക്കുക.

ഉമാംഗ് ആപ്പ്:

– ഉമാംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
​​​​​​​– ആപ്പിലെ 'ഇപിഎഫ്ഒ' വിഭാഗത്തിലേക്ക് പോകുക.
– ഇപിഎഫ് ബാലൻസ് കാണാൻ യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

 ഇപിഎഫ് ബാലൻസ് ഓഫ്‌ലൈനിൽ എങ്ങനെ പരിശോധിക്കാം:

എസ് എം എസ് : EPFOHO UAN എങ്ങനെ എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് ഒരു എസ് എം എസ് അയയ്ക്കുക (ENG എന്നത് ഇംഗ്ലീഷ് ഭാഷാ മുൻഗണനയെ സൂചിപ്പിക്കുന്നതാണ് ). നിങ്ങളുടെ യുഎഎൻ, മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം.
മിസ്‌ഡ് കോൾ: ബാലൻസ് അറിയാൻ, നിങ്ങളുടെ യുഎഎൻ-ലേക്ക് ലിങ്ക് ചെയ്‌തിട്ടുള്ള നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകുക. പി എഫ് ബാലൻസ് വിശദാംശങ്ങൾ കാണിക്കുന്ന എസ് എം എസ് ലഭിക്കും

PREV
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി