ഓഹരി വിപണി അടുത്ത റെക്കോര്‍ഡ് കുറിക്കുന്നത് എപ്പോള്‍? നിക്ഷേപകര്‍ കാത്തിരിക്കേണ്ടത് ഈ 'വലിയ കാര്യങ്ങള്‍ക്കായി'

Published : Oct 20, 2025, 11:59 PM IST
Share Market Investment for Beginners

Synopsis

ഓഹരി വിപണി വീണ്ടും റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്നത് 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടയോ അഥവാ 2026 അവസാനത്തോടെയോ ആയിരിക്കുമെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്

ന്ത്യന്‍ ഓഹരി വിപണി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. 2024 സെപ്റ്റംബര്‍ 27-ന് സെന്‍സെക്‌സ് 85,978.25-ലും നിഫ്റ്റി 26,277.35-ലും എത്തി റെക്കോര്‍ഡ് കുറിച്ചതിന് ശേഷം വിപണി പിന്നീട് നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു.റെക്കോര്‍ഡ് നിലയില്‍ നിന്ന് നിഫ്റ്റി ഏകദേശം 6 ശതമാനം ഇടിഞ്ഞിട്ടുണ്ടെങ്കിലും, ഇത് വിപണിയുടെ തളര്‍ച്ചയല്ല, മറിച്ച് അടുത്ത കുതിപ്പിനായുള്ള ഒരു കാത്തിരിപ്പ് മാത്രമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ ശക്തമായി നിലനില്‍ക്കുന്നതിനാല്‍, വിപണിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന സംഭവങ്ങള്‍ എപ്പോഴാണ് ഉണ്ടാവുക എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

അടുത്ത റെക്കോര്‍ഡ് എപ്പോഴാണ് പ്രതീക്ഷിക്കേണ്ടത്?

വിപണി വീണ്ടും റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്നത് 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടയോ അഥവാ 2026 അവസാനത്തോടെയോ ആയിരിക്കുമെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. രാജ്യത്തെ അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങളുടെ പിന്തുണ, അനുകൂലമായ ആഭ്യന്തര വിഷയങ്ങള്‍, ആഗോളതലത്തിലെ പ്രശ്‌നങ്ങള്‍ അയയുന്നത് എന്നിവ വിപണിക്ക് പുതിയ ഊര്‍ജ്ജം നല്‍കും.

വിപണിയെ നയിക്കുന്ന പ്രധാന ചാലകശക്തികള്‍:

2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന വിദഗ്ധര്‍, ഇതിന് കാരണമാകുന്ന ചില സുപ്രധാന ഘടകങ്ങള്‍ അവര്‍ എടുത്തുപറയുന്നു:

  1. ആഗോളവും സാമ്പത്തികപരവുമായ അനുകൂല ഘടകങ്ങള്‍:
  • യു.കെ.യുമായി ഇന്ത്യ ഉണ്ടാക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍.
  • റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ഊര്‍ജ്ജ, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത്.
  • ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ താഴെ നിലനിര്‍ത്തുന്നത്.
  • യു.എസ്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് അനുസരിച്ച് ആര്‍.ബി.ഐ. 50 ബേസിസ് പോയിന്റിന്റെ നിരക്ക് കുറയ്ക്കാന്‍ സാധ്യത.
  • ആഭ്യന്തര ആവശ്യകത ഉയരുന്നത്:
  • ഉത്സവ, വിവാഹ സീസണുകളിലെ വര്‍ധിച്ച ആവശ്യകത.
  • ജി.എസ്.ടി. ലളിതവല്‍ക്കരിക്കരിച്ച നടപടി
  • വരുമാന നികുതിയിലെ ഇളവുകള്‍

അതേ സമയം ഇന്ത്യ-യു.എസ്. ബന്ധത്തിലെ പ്രശ്‌നങ്ങളും, യു.എസ്. താരിഫുകളും വിപണിക്ക് ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നുണ്ട്

എഫ്.പി.ഐ. നിക്ഷേപവും കോര്‍പ്പറേറ്റ് ലാഭവും പ്രധാനം

വിപണി അടുത്ത ഉയരത്തിലെത്തുന്നതില്‍ വിദേശ നിക്ഷേപകര്‍ നിര്‍ണായക പങ്ക് വഹിക്കും. തുടര്‍ച്ചയായ വിദേശ നിക്ഷേപം , ഡോളറിന്റെ മൂല്യം കുറയല്‍, കമ്പനികളുടെ വരുമാനം സ്ഥിരമായി ഉയരുക എന്നിവയെ ആശ്രയിച്ചിരിക്കും 2026 അവസാനത്തോടെ നിഫ്റ്റി പുതിയ ഉയരത്തിലെത്താനുള്ള സാധ്യത.ഓഹരി വിപണി അടുത്ത റെക്കോര്‍ഡിലെത്തുന്നത് ഒരു നിശ്ചിത സമയപരിധിയെ ആശ്രയിച്ചായിരിക്കില്ല, മറിച്ച് താഴെ പറയുന്ന ഒന്നിലധികം ഘടകങ്ങള്‍ ഒരേ സമയം ഒത്തുചേരുമ്പോള്‍ മാത്രമായിരിക്കും:

  • ആഗോള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുന്നത്.
  • കമ്പനികളുടെ ലാഭം ഉയരുന്നത്.
  • പണ നയങ്ങളിലെ അനുകൂലമായ മാറ്റങ്ങള്‍.

നിയമപരമായ മുന്നറിയിപ്പ് : മുകളില്‍ നല്‍കിയിരിക്കുന്നത് ഏതെങ്കിലും നിക്ഷേപ/വില്‍പന നിര്‍ദേശമല്ല. ഓഹരി വിപണികള്‍ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം