ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും മകൾ ജനിച്ചതിവിടെ; മുംബൈക്കാരുടെ ജനകീയ ആശുപത്രി ഇതാണ്

By Web TeamFirst Published Jun 1, 2023, 6:44 PM IST
Highlights

അംബാനി കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥി പിറന്നു വീണത് ഇവിടെയാണ് ഈ ജനകീയ ആശുപത്രിയിൽ.

അംബാനി കുടുംബത്തിലേക്ക് ഇന്നലെയാണ് ഒരു പുതിയ അതിഥി എത്തിയത്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിക്കും  ഭാര്യ ശ്ലോക മേത്തക്കും മെയ് 31 ന് ഒരു പെൺകുഞ്ഞ് ജനിച്ചു. സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലാണ് അംബാനി കുടുംബത്തിലെ ഇളയ പെൺതരി ജനിച്ചുവീണത്. എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയെ കുറിച്ച് കൂടുതൽ അറിയാം. 

ALSO READ: ഐപിഎൽ 2023; നിത അംബാനിയും മുകേഷ് അംബാനിയും സമ്പാദിച്ചത് ചില്ലറ കോടികളല്ല

നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷനാണ് സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ നിയന്ത്രിക്കുന്നത്. മുംബൈയിലെ ഗിർഗാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ 1925-ൽ ഗോർദ്ധൻദാസ് ഭഗവാൻദാസ് നരോത്തംദാസ് സ്ഥാപിച്ചതാണ്, പിന്നീട് ഇത് 2014-ൽ നവീകരിക്കുകയുണ്ടായി. 

മുംബൈക്കാരുടെ ജനകീയ ആശുപത്രിയെ അവർ ഹർക്കിസോണ്ടാസ് ഹോസ്പിറ്റൽ എന്നും റിലയൻസ് ഹോസ്പിറ്റൽ എന്നും പേരിട്ട വിളിക്കുന്നു. ഹോസ്പിറ്റലിന്റെ സ്ഥാപകനായ ഗോർദ്ധൻദാസ് ഭഗവാൻദാസ് നരോത്തംദാസ് ഒരു ഫിസിഷ്യനും സാമൂഹിക പ്രവർത്തകനുമായിരുന്നു. സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന് അടിത്തറ പാകിയത് ലേഡി വില്ലിംഗ്ഡൺ ആണ്. 1925-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ബോംബെ ഗവർണറായിരുന്ന ലെസ്ലി വിൽസൺ ആശുപത്രി  ഉദ്ഘാടനം ചെയ്തു.

ALSO READ: ചോക്ലേറ്റ് വമ്പന്മാരോട് പട പൊരുതാൻ മുകേഷ് അംബാനി; ലക്ഷ്യം ഇതോ..

2006-ൽ റിലയൻസ് ഫൗണ്ടേഷൻ ഈ ആശുപത്രി ഏറ്റെടുക്കുകയും 2011-ൽ ഇതിന്റെ നവീകരണം ആരംഭിക്കുകയും ചെയ്തു. നവീകരിച്ച ശേഷം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഒക്ടോബർ 25-ന് സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു.

എമർജൻസി മെഡിക്കൽ സേവനങ്ങൾ, ഔട്ട്പേഷ്യന്റ് വിഭാഗം, ഇൻ-പേഷ്യന്റ് സേവനങ്ങൾ, ഡയഗ്നോസ്റ്റിക്സ്, ഒരു ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ്, എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്ക് സൗകര്യം, ഡേകെയർ, ഐസൊലേഷൻ മുറികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, ക്രിട്ടിക്കൽ കെയർ തുടങ്ങി വിവിധ സേവനങ്ങൾ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ വാഗ്ദാനം ചെയ്യുന്നു. 

ALSO READ: വജ്രങ്ങൾ കൊണ്ട് പൊതിഞ്ഞ ഡയൽ; നിത അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

click me!