മുകേഷ് അംബാനിയുടെ 27 നിലയുള്ള വീടിനേക്കാൾ ഉയരം കൂടിയ കെട്ടിടം, ആന്റിലിയയുടെ അടുത്തുള്ള ഈ വീട് ആരുടേത്

Published : Oct 06, 2025, 05:57 PM ISTUpdated : Oct 06, 2025, 08:01 PM IST
Ambani

Synopsis

ആൾട്ടമൗണ്ട് റോഡിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി ആന്റിലിയയ്ക്ക് നഷ്ടമായിട്ടുണ്ട്. കാരണം, ആന്റിലിയയുടെ തൊട്ടടുത്തായി പുതിയ അംബരചുംബിയായ കെട്ടിടം ഉയർന്നുവന്നിട്ടുണ്ട്

ന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർപേഴ്സണായ മുകേഷ് അംബാനി. ഭാര്യ നിത അംബാനിക്കും മക്കൾക്കുമൊപ്പം മുംബൈയിലെ ആൾട്ടമൗണ്ട് റോഡിലുള്ള വസതിയായ ആന്റിലിയയിലാണ് മുകേഷ് അംബാനി താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയാണ് ആന്റിലിയ. എന്നാൽ ആൾട്ടമൗണ്ട് റോഡിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി ആന്റിലിയയ്ക്ക് നഷ്ടമായിട്ടുണ്ട്. കാരണം, ആന്റിലിയയുടെ തൊട്ടടുത്തായി പുതിയ അംബരചുംബിയായ കെട്ടിടം ഉയർന്നുവന്നിട്ടുണ്ട്. 27 നിലകളിലായി1.12 ഏക്കർ വിസ്തൃതിയുള്ളതാണ് ആന്റിലിയ എങ്കിൽ 43 നിലകളുള്ളതാണ് പുതിയ കെട്ടിടം. ആന്റിലിയയുടെ ഉയരത്തെ മറികടന്ന കെട്ടിടത്തെ കുറിച്ചറിയാം

ആന്റലിയയെ മറിച്ചിട്ട കെട്ടിടം

ലോധ ഗ്രൂപ്പിന്റെ സ്ഥാപകനായ മംഗൾ പ്രഭാത് ലോധ എന്ന ശതകോടീശ്വരൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. രാഷ്ട്രീയക്കാരനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ മംഗൾ പ്രഭാത് ലോധ ആഡംബര കെട്ടിട പ്രൊജക്ടുകൾ ചെയ്യാറുണ്ട്. നീന്തൽക്കുളം, ജിം, സ്പാ, ഫാസ്റ്റ് ലിഫ്റ്റുകൾ എന്നിവയുൾപ്പെടെ ആൾട്ടമൗണ്ട് റോഡിലുള്ള ഈ വസതിയിലുണ്ട്. നിലവിൽ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ 68-ാമത്തെ കെട്ടിടമാണിത്, ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ബഹുനില കെട്ടിടങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ നേട്ടമാണ്. ഫോബ്‌സിന്റെ കണക്കനുസരിച്ച് 12 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള മംഗൾ പ്രഭാത് ലോധ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളാണ്. മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്,

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടായ ആന്റിലിയ ഒരു ദ്വീപിന്റെ പേരിലാണ് അറിയപ്പെടുന്നത്.173 മീറ്റർ (568 അടി) ഉയരവും 37,000 ചതുരശ്ര മീറ്റർ വിസ്തൃതിയുമുണ്ട്. ആന്റിലിയയിൽ 168 കാർ ഗാരേജ്, 9 ഹൈ സ്പീഡ് എലിവേറ്ററുകൾ, 50 സീറ്റുകളുള്ള തിയേറ്റർ, നീന്തൽക്കുളം, സ്പാ, ഹെൽത്ത് സെന്റർ, ഒരു ക്ഷേത്രം എന്നിവയുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം