കെവൈസി വിവരങ്ങൾ മറയ്ക്കും; മാസ്ക് ചെയ്യുന്നതിന്റെ കാരണങ്ങൾ ഇതാണ്...

Published : Jan 19, 2025, 02:17 PM IST
കെവൈസി വിവരങ്ങൾ മറയ്ക്കും; മാസ്ക് ചെയ്യുന്നതിന്റെ കാരണങ്ങൾ ഇതാണ്...

Synopsis

തന്ത്രപ്രധാനമായ ഉപഭോക്തൃ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും ഡാറ്റാ ചോര്‍ച്ചകളുടെ സാധ്യത കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ നടപടി

എന്തിനാണ്  കെ വൈ സി  രേഖകൾ മാസ്ക് ചെയ്യുന്നത് അഥവാ മറക്കുന്നത്? Kazhinja ദിവസം രേഖകള്‍ മാസ്ക് ചെയ്യാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ഒരു നടപടി? ഡാറ്റാ സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടുത്തുന്നതിനായാണ് കെവൈസി രേഖകളിലെ സുപ്രധാന വിവരങ്ങള്‍ മായ്ക്കാന്‍ സെന്‍ട്രല്‍ കെവൈസി റെക്കോര്‍ഡ്സ് രജിസ്ട്രി നിര്‍ദേശിച്ചത്. ഇതോടെ പാന്‍ നമ്പറുകള്‍ പോലുള്ള പൂര്‍ണ്ണ കെവൈസി വിവരങ്ങള്‍ ഇനി ദൃശ്യമാകില്ല. പകരം, അവസാനത്തെ നാല് അക്കങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കൂൂ. തന്ത്രപ്രധാനമായ ഉപഭോക്തൃ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും ഡാറ്റാ ചോര്‍ച്ചകളുടെ സാധ്യത കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ നടപടി

പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ധനകാര്യ സ്ഥാപനങ്ങളുടെ നിലവിലെ സംവിധാനങ്ങള്‍ പരിഷ്ക്കരിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ കെവൈസി വിവരങ്ങള്‍ മറയ്ക്കപ്പെടൂ.വലിയ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സാഹചര്യം ഉണ്ടെങ്കിലും, ചെറുതും ഇടത്തരവുമായ കമ്പനികള്‍ അവരുടെ സിസ്റ്റം പെട്ടെന്ന് പരിഷ്കരിക്കുന്നത് ബുദ്ധിമുട്ടാണ്.  ഒക്ടോബറില്‍ യുഎസ് ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ റെസെക്യൂരിറ്റി, 815 ദശലക്ഷം ഇന്ത്യക്കാരുടെ വ്യക്തിപരമായി തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്കായി ലഭ്യമാണെന്ന് വെളിപ്പെടുത്തിയിരുന്നു. പേരുകള്‍, ഫോണ്‍ നമ്പറുകള്‍, വിലാസങ്ങള്‍ എന്നിവയ്ക്കൊപ്പം ആധാര്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ് എന്നായിരുന്നു റിപ്പോര്‍ട്ട്.

ഐഡന്‍റിറ്റി മോഷണം, ദുരുപയോഗം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) മാസ്കിംഗ് അവതരിപ്പിച്ചിരുന്നു. പൂര്‍ണ്ണമായ ആധാര്‍ നമ്പര്‍ ആവശ്യമായേക്കാവുന്ന സര്‍ക്കാര്‍ ആനുകൂല്യ ഇടപാടുകള്‍ ഒഴികെ, സാധാരണ ആധാര്‍ കാര്‍ഡ് പോലെ തന്നെ സ്ഥിരീകരണ ആവശ്യങ്ങള്‍ക്കായി മറച്ച ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്ന പദ്ധതിയാണിത്. ആധാര്‍ നമ്പറിന്‍റെ അവസാനത്തെ 4 അക്കങ്ങള്‍ മാത്രമേ ഇത് വഴി ദൃശ്യമാകൂ

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും