അകാലത്തില്‍ നിര്‍ത്തിയ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന് പകരം പദ്ധതി വരുമോ; ഉത്തരം ബജറ്റിലറിയാം

Published : Jan 29, 2025, 10:36 PM ISTUpdated : Jan 29, 2025, 10:37 PM IST
അകാലത്തില്‍ നിര്‍ത്തിയ  സോവറിന്‍ ഗോള്‍ഡ് ബോണ്ടിന് പകരം പദ്ധതി വരുമോ; ഉത്തരം ബജറ്റിലറിയാം

Synopsis

കഴിഞ്ഞവര്‍ഷം ഫെബ്രുവരി മാസത്തിലാണ് അവസാനമായി  സോവറിന്‍ ഗോള്‍ഡ് ബോണ്ട്  പുറത്തിറക്കിയത്. എന്നാല്‍ പിന്നീട് പ്രഖ്യാപിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു

സ്വര്‍ണ്ണത്തിന്‍റെ ഉപഭോഗം കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരികയും കഴിഞ്ഞവര്‍ഷം മുതല്‍ നടപ്പാക്കാത്തതുമായ സോവറിന്‍് ഗോള്‍ഡ് ബോണ്ട് പദ്ധതിക്ക് പകരം പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിക്കുമോ.. ബജറ്റില്‍ ഇതിനുള്ള ഉത്തരം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നിക്ഷേപകര്‍. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മാസത്തിലാണ് അവസാനമായി  സോവറിന്‍ ഗോള്‍ഡ് ബോണ്ട്  പുറത്തിറക്കിയത്. എന്നാല്‍ പിന്നീട് പ്രഖ്യാപിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇത് കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങുന്നതിന് ആളുകള്‍ക്ക് സഹായകരമായി. ഇതോടെ സോവറിന്‍ ഗോള്‍ഡ് ബോണ്ടിനുള്ള താല്പര്യം കുറയുകയും ചെയ്തു. ഇതിനുപുറമേ ബോണ്ട് പുറത്തിറക്കുന്നതും റിട്ടേണ്‍ തിരിച്ചു നല്‍കുന്നതുമായ നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണം ആണെന്നതും പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതായാണ് സൂചന.

2015 ലാണ് കേന്ദ്രസര്‍ക്കാര്‍  സോവറിന്‍് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയത്. ഓരോ വര്‍ഷവും 300 ടണ്ണിലേറെ സ്വര്‍ണം ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്നത് തടയുന്നതിനും അതുവഴി വ്യാപാരക്കമ്മി പരിഹരിക്കുന്നതിനും ആണ് കേന്ദ്രസര്‍ക്കാര്‍  സോവറിന്‍് ഗോള്‍ഡ് ബോണ്ട് പദ്ധതി നടപ്പിലാക്കിയത്. നിലവില്‍ സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തിലാണ്. ഇറക്കുമതി കൂടുകയും സ്വര്‍ണത്തിന്‍റെ ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇറക്കുമതി തീരുവ കൂട്ടുന്നതിന് സാധ്യതയുണ്ട്. ഈ സാഹചര്യം എല്ലാം പരിഗണിച്ച് സ്വര്‍ണത്തിന്‍റെ ഉപഭോഗം കുറയ്ക്കുന്നതിനായി  സോവറിന്‍് ഗോള്‍ഡ് ബോണ്ട് പദ്ധതിക്ക് പകരമായി എന്തെങ്കിലും പദ്ധതി നടപ്പിലാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സ്വര്‍ണ്ണവിലയില്‍ ഇപ്പോള്‍ കാണുന്നതുപോലുള്ള ഒരു കുതിപ്പ് ഉണ്ടാകില്ലെന്ന് വിശ്വസിച്ചാണ് കേന്ദ്രസര്‍ക്കാര്‍  സോവറിന്‍് ഗോള്‍ഡ് ബോണ്ട്  നടപ്പിലാക്കിയത്. എന്നാല്‍ സ്വര്‍ണ്ണവില ഗണ്യമായി ഉയര്‍ന്നതും എസ് ജി ബി പദ്ധതിയുമായി ബന്ധപ്പെട്ട നഷ്ട സാധ്യതകളും കാരണം അത്തരമൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ സാധ്യതയില്ല. പക്ഷേ അതേ സമയം തന്നെ സ്വര്‍ണത്തിന്‍റെ വര്‍ദ്ധിച്ച ഉപഭോഗം രാജ്യത്തിന്‍റെ വ്യാപാര കമ്മി കൂട്ടും. ഇത് പരിഹരിക്കുന്നതിനുള്ള നടപടികളോ പദ്ധതികളോ ബജറ്റില്‍ ഉണ്ടായേക്കും എന്നാണ് സൂചന

എന്താണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ഒരു സ്വര്‍ണ്ണ ബോണ്ടാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം. 2015 നവംബറിലാണ് ഇത് ആരംഭിച്ചത്. ഈ സ്കീമിന് കീഴില്‍  കുറഞ്ഞത് 1 ഗ്രാം സ്വര്‍ണ്ണമെങ്കിലും വാങ്ങാം.    24 കാരറ്റ് അതായത് 99.9 ശതമാനം ശുദ്ധമായ സ്വര്‍ണ്ണത്തില്‍ പദ്ധതിയിലൂടെ നിക്ഷേപിക്കാം. ഈ സ്കീമില്‍  ഓണ്‍ലൈനായി നിക്ഷേപിക്കുകയാണെങ്കില്‍ ഗ്രാമിന് 50 രൂപ അധിക കിഴിവ്  ലഭിക്കും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് കുറഞ്ഞത് 1 ഗ്രാം മുതല്‍ പരമാവധി 4 കിലോഗ്രാം വരെ സ്വര്‍ണം വാങ്ങാം.എസ്ബിജി സ്കീമിന് കീഴില്‍,  എട്ട് വര്‍ഷത്തേക്ക്  നിക്ഷേപിക്കാം, അതില്‍ അഞ്ച് വര്‍ഷത്തെ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകര്‍ക്ക് പുറത്തുപോകാനുള്ള അവസരം ലഭിക്കും. നിക്ഷേപിച്ച തുകയ്ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 2.50 ശതമാനം പലിശ സര്‍ക്കാര്‍ നല്‍കുന്നു. ഈ പലിശ അര്‍ദ്ധ വാര്‍ഷികാടിസ്ഥാനത്തില്‍ ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് മാറ്റുന്നു.  

സ്വര്‍ണവില കൂടിയത് സര്‍ക്കാരിന് തിരിച്ചടി

സ്വര്‍ണ്ണ വിലയിലെ വര്‍ദ്ധനവ് കാരണം എസ്ജിബിയില്‍  സര്‍ക്കാരിന് ഏകദേശം 32,000 കോടി രൂപയുടെ നഷ്ടത്തിന് കാരണമായി.ബോണ്ട് കാലയളവില്‍ സ്വര്‍ണ്ണത്തിന്‍റെ മൂല്യം ഗണ്യമായി വര്‍ദ്ധിച്ചു. കൂടാതെ, എസ്ജിബി നിക്ഷേപകര്‍ക്ക് മൂലധന നേട്ട നികുതി സര്‍ക്കാര്‍ ഒഴിവാക്കി, ഇത് ഏകദേശം 3,200 കോടി രൂപയുടെ അധിക നഷ്ടത്തിന് കാരണമായി. സ്വര്‍ണ വില വര്‍ധനവും നികുതി ഇളവുകളും മൂലമുണ്ടായ നഷ്ടവും പലിശ തിരിച്ചടവുകളും ഉള്‍പ്പെടെ സര്‍ക്കാരിനു മേലുള്ള മൊത്തം സാമ്പത്തിക ബാധ്യത ഏകദേശം 38,700 കോടി രൂപയാണ്.

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ