വിപ്രോ ക്യാംപസുകളിലേക്ക്: 30000 പേർക്ക് തൊഴിലവസരം

By Web TeamFirst Published Jul 16, 2021, 10:08 AM IST
Highlights

വിപ്രോ കമ്പനി ജീവനക്കാരെ തേടി ക്യാംപസുകളിലേക്ക് പോകുന്നു. 30000 പേർക്കാണ് ഇതിലൂടെ തൊഴിൽ ലഭിക്കുക. 

ദില്ലി: വിപ്രോ കമ്പനി ജീവനക്കാരെ തേടി ക്യാംപസുകളിലേക്ക് പോകുന്നു. 30000 പേർക്കാണ് ഇതിലൂടെ തൊഴിൽ ലഭിക്കുക. 2022 സാമ്പത്തിക വർഷത്തിലാണ് നിയമം ഓഫർ നൽകുകയെങ്കിലും 2023 സാമ്പത്തിക വർഷത്തിലാവും 22000 പേർ കമ്പനിയുടെ ഭാഗമാവുന്നത്. ചരിത്രത്തിൽ ഇത്രയധികം പേർക്ക് ക്യാംപസുകളിൽ നിന്ന് നേരിട്ട് കമ്പനി ഇതുവരെ ജോലി കൊടുത്തിട്ടില്ല.

ബിസിനസുകൾ കൂടുതലായതോടെ ഐടി കമ്പനികൾ ഫ്രഷേർസിന് ധാരാളം തൊഴിൽ നൽകുന്നുണ്ട്. കമ്പനി ഈ സാമ്പത്തിക വർഷത്തിൽ 12000 പേരെയാണ് വിദ്യാർത്ഥികളെയാണ് ക്യാംപസുകളിൽ നിന്ന് നേരിട്ട് സെലക്ട് ചെയ്യുക. ഇതിൽ കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 2000 പേർക്ക് നിയമനം നൽകി. ആറായിരം പേർ രണ്ടാം പാദത്തിൽ കമ്പനിയുടെ ഭാഗമാകും.

കമ്പനി ഈ സാമ്പത്തിക വർഷം വളരെ നേരത്തേ ജീവനക്കാരുടെ വേതനം പരിഷ്കരിച്ചിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 80 ശതമാനം ജീവനക്കാരും മൂന്ന് പ്രൊമോഷൻ സൈക്കിളുകൾക്ക് സാക്ഷിയായെന്നും കമ്പനിയുടെ ചീഫ് എച്ച്ആർഒ സൗരഭ് ഗോവിൽ പറഞ്ഞു.

click me!