ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; ജിഡിപി പ്രവചനം പരിഷ്കരിച്ച് ലോകബാങ്ക്

By Web TeamFirst Published Dec 6, 2022, 2:30 PM IST
Highlights

ഇന്ത്യയിലെ  സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തം. നടപ്പ് സാമ്പത്തിക വർഷത്തിലെ  ജിഡിപി പ്രവചനം പരിഷ്കരിച്ച് ലോകബാങ്ക് 
 

ദില്ലി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നടപ്പ് സാമ്പത്തിക വർഷം 6.9 ശതമാനം വളർച്ചാ കൈവരിക്കുമെന്ന് ലോകബാങ്ക്. സാമ്പത്തിക നയവും ഉയർന്ന ചരക്ക് വിലയും രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളായി ലോകബാങ്ക് ചൂണ്ടിക്കാട്ടി.  2023 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി ഉയർത്തി. കൂടാതെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പ്രവചനം 7 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി ബാങ്ക് കുറച്ചു.

അതേസമയം, 23 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 7.1 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക് വ്യക്തമാക്കി. ചരക്ക് വിലയിലെ ഇടിവ് പണപ്പെരുപ്പ സമ്മർദത്തെ കുറയ്ക്കുമെന്ന് ലോക ബാങ്ക് പറഞ്ഞു. ധനക്കമ്മി ലക്ഷ്യം 6.4 ശതമാനം കൈവരിക്കാൻ ഇന്ത്യൻ ഗവൺമെന്റ് തയ്യാറെടുക്കുകയാണ്.

ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുടെ പണനയം കർശനമാക്കിയതും ചരക്കുകളുടെ വിലക്കയറ്റവും മറ്റ് സമ്പദ് വ്യവസ്ഥയെപോലെ ഇന്ത്യയെയും ബാധിച്ചു. എന്നിരുന്നാലും, മറ്റ് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ആഗോള മാന്ദ്യം ഇന്ത്യയിൽ വളരെ കുറഞ്ഞ സ്വാധീനം ചെലുത്തുമെന്ന് ലോക ബാങ്ക് പറയുന്നു. 

സെപ്തംബർ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം ആയിരുന്നു. ഒരു വർഷം മുമ്പ് ഇതേ സമയത്ത്  8.4% ശതമാനം ഉണ്ടായിരുന്ന വളർച്ചയെക്കാൾ മന്ദഗതിയിലാണ് ഇത്. ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ആദ്യ പാദത്തിൽ 13.5 ശതമാനം വളർച്ച നേടി, രണ്ടാം പാദ വളർച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനത്തിന് അനുസൃതമായിരുന്നു. നടപ്പുസാമ്പത്തിക വർഷം 7 ശതമാനം വളർച്ചയാണ് സെൻട്രൽ ബാങ്ക് പ്രവചിക്കുന്നത്. ഇന്ത്യയുടെ വാർഷിക റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ലേക്ക് എത്തിയിരുന്നു.  


 

click me!