ഒരു കിലോ പനീറിന്‌ 70,000 രൂപ! ലോകത്തിലെ ഏറ്റവും വിലകൂടിയ പനീർ വില്പന ഇവിടെയാണ്

By Web TeamFirst Published Jun 27, 2022, 7:56 PM IST
Highlights

ഒരു കിലോ പനീർ ലഭിക്കണമെങ്കിൽ നൽകേണ്ടത് 70000  രൂപയാണ്. ഇതിന്റെ  നിർമ്മാണ ചെലവും വളരെ കൂടുതലാണ് 

ലരുടെയും ഇഷ്ട വിഭവമാണ് പനീർ. മൃദുവായതും പാൽ ഉപയോഗിച്ച് തയ്യാറാകുന്നതുമായ പനീർ ഇല്ലാത്ത ആഘോഷങ്ങൾ ഇന്ത്യക്കാർക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഇഷ്ട വിഭവം ആസ്വദിക്കാനായി എത്ര പണം വേണമെങ്കിലും ചെലവാക്കൻ പലരും തയ്യാറാണ്. എന്നാൽ ഒരു കിലോ പനീറിന് 70000 രൂപ നല്കാൻ തയ്യാറാകുമോ? ഞെട്ടേണ്ട ലോകത്തിലെ ഏറ്റവും വില കൂടിയ പനീറിന്റെ കാര്യമാണ് പറയുന്നത്. വെറും ഒരു കിലോ പനീറിന് 70000 രൂപയാണ് വില. എന്താണ് ഇതിന്റെ പ്രത്യേകത എന്നറിയാം 

കഴുതപ്പാൽ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.  ലോകമെമ്പാടുമുള്ള ഏറ്റവും രുചികരവും വിലകൂടിയതുമായ പനീർ ആണ് ഇതെന്നാണ് പനീർ പ്രേമികളുടെ വിലയിരുത്തൽ. ഇത് സെർബിയൻ ചീസ് എന്നും അറിയപ്പെടുന്നു. ഒരു കിലോഗ്രാമിന് ഏകദേശം 70,000 രൂപ വിലയുള്ള പനീർ  സെർബിയയിലെ ഏറ്റവും പ്രശസ്തമായ പ്രകൃതിദത്ത റിസർവുകളിൽ ഒന്നായ സസാവിക്കയിലാണ് ഉൽപ്പാദിപ്പിക്കുന്നത്. കഴുതപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഈ പനീർ ചീസ് പ്യൂൾ എന്നും അറിയപ്പെടുന്നു. ഏകദേശം 25 ലിറ്റർ കഴുതപ്പാൽ സംസ്കരിച്ചാണ് വെറും 1 കിലോഗ്രാം ചീസ് ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ഇതിന്റെ വിലയും കൂടുന്നു. 

കഴുതപ്പാലിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ വിപണിയിൽ ഇതിന്റെ വില വലിയതാണ്. കാരണം ഈ പാൽ കഴിക്കുന്നത് വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന ഉദരരോഗങ്ങൾ കുറയ്ക്കും. കൂടാതെ ഈ പാൽ എല്ലുകൾക്ക് നല്ലതാണ്, നല്ല ബാക്ടീരിയകളുടെ വളർച്ച വർദ്ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴുതപ്പാൽ സഹായിക്കുന്നു.

click me!