മൊത്തവില പണപ്പെരുപ്പം കുറഞ്ഞു, ജൂലൈ മാസത്തെ നിരക്ക് ഇപ്രകാരം

By Web TeamFirst Published Aug 17, 2021, 9:03 PM IST
Highlights

കഴിഞ്ഞ മെയ് മാസത്തിൽ 13.11ശതമാനം എന്ന ഉയർന്ന നിരക്കിലായിരുന്നു മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. 

ദില്ലി: മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിൽ ജൂലൈ മാസത്തിൽ നേരിയ കുറവ് റിപ്പോർട്ട് ചെയ്തു. ജൂണിലെ 12.07 ശതമാനത്തിൽനിന്ന് ജൂലൈയിൽ 11.16 ശതമാനമായാണ് നിരക്ക് കുറഞ്ഞത്.  ഇന്ധനം, ഊർജം തുടങ്ങിയ മേഖലകളിലെ ചെലവ് കുറഞ്ഞതാണ് വിലക്കയറ്റതോതിൽ കുറവുവരാൻ ഇടയാക്കിയത്. 

കഴിഞ്ഞ മെയ് മാസത്തിൽ 13.11ശതമാനം എന്ന ഉയർന്ന നിരക്കിലായിരുന്നു മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. 

റിസർവ് ബാങ്ക് നയ തീരുമാനങ്ങൾക്ക് പരി​ഗണിക്കുന്ന, ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം പിടിച്ച്​ നിർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി​ ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. റിസർവ്​ ബാങ്ക്​ ലക്ഷ്യത്തിലേക്ക്​ പണപ്പെരുപ്പം എത്തിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അവർ പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!