റിലയൻസിനെ ഓഹരികൾ സൗദി ആരാംകോ വാങ്ങിയേക്കും

Published : Aug 16, 2021, 10:26 PM IST
റിലയൻസിനെ ഓഹരികൾ സൗദി ആരാംകോ വാങ്ങിയേക്കും

Synopsis

സൗദി അരാംകോ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസിന്റെ ഓഹരികൾ വാങ്ങിയേക്കും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓയിൽ റിഫൈനിംഗ് കെമിക്കൽ ബിസിനസിലെ ഓഹരികളാണ് സൗദി അരാംകോ വാങ്ങിക്കുക.

മുംബൈ: സൗദി അരാംകോ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസിന്റെ ഓഹരികൾ വാങ്ങിയേക്കും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓയിൽ റിഫൈനിംഗ് കെമിക്കൽ ബിസിനസിലെ ഓഹരികളാണ് സൗദി അരാംകോ വാങ്ങിക്കുക.

 റിലയൻസിന്റെ യൂണിറ്റിൽ 20% വരെ ഓഹരി സൗദി അരാംകോ വാങ്ങിയേക്കും എന്നാണ് റിപ്പോർട്ട്. 20 ബില്യൺ ഡോളർ മുതൽ 25 ബില്യൺ ഡോളർ വരെ തുകയ്ക്കാണ് ഇടപാട് എന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്ലൂംബർഗ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ റിലയൻസ് ഓഹരി വിലയിൽ 2.6% വർധനവുണ്ടായി. ഇടപാടിലൂടെ റിലയൻസിന് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയിൽ ഒരു ശതമാനം ഓഹരിയും ലഭിക്കും.

PREV
click me!

Recommended Stories

'എ ക്വയറ്റ് ലക്ഷ്വറി ലൈഫ്'! പ്രിയം കാറുകളോടും വാച്ചുകളോടും; സമ്പന്നനായ ജസ്പ്രീത് ബുമ്രയുടെ അറിയാക്കഥ
ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങി, വീട്ടിലെ അടുക്കളയിലും ബുദ്ധിമുട്ട്; ഇന്ത്യ 'സ്റ്റാഗ്ഫ്‌ലേഷന്‍' ലേക്കെന്ന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദൻ