
ദില്ലി: സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാദാതാവായ യെസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെയും രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഉയർത്തി. മൂന്ന് വർഷം മുതൽ പത്ത് വർഷം മുതൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാദാരണ പൗരന്മാർക്ക് 6.75 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ നിരക്കുകൾ 2022 നവംബർ 3 മുതൽ അതായത് ഇന്ന് മുതൽ നിലവിൽ വരും.
യെസ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകൾ അറിയാം
ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യെസ് ബാങ്ക് ഇപ്പോൾ 3.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ടാഴ്ച മുതൽ ഒന്നര മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.70 ശതമാനം പലിശ ലഭിക്കും. ഒന്നര മാസം മുതൽ മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.10 ശതമാനം പലിശയും മൂന്ന് മുതൽ ആറ് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശയും യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ആറ് മുതൽ ഒൻപത് പാശം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശയും ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
ALSO READ: ചെലവ് ചുരുക്കാൻ ഇലോൺ മസ്‌ക്; ട്വിറ്ററിലെ 3,700 ജീവനക്കാരെ പുറത്താക്കിയേക്കും
ഒരു വർഷം മുതൽ ഒന്നര വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ബാങ്ക് 6.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു; ഒന്നര വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യെസ് ബാങ്കിൽ 6.75 ശതമാനം പലിശ നൽകും.