പാൻ ഇപ്പോഴും പ്രവർത്തനക്ഷമമാണോ; എങ്ങനെ പരിശോധിക്കാം

Published : Jul 06, 2023, 05:57 PM IST
പാൻ ഇപ്പോഴും പ്രവർത്തനക്ഷമമാണോ; എങ്ങനെ പരിശോധിക്കാം

Synopsis

അസാധുവായ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഇനി ഉപയോഗിക്കാൻ കഴിയുകയുള്ളു. നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കാനുള്ള ഒരു മാർഗ്ഗം ഇതാ

ദില്ലി: രാജ്യത്ത് ഒരു പൗരന്റെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡും പാൻ കാർഡും. ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ 30-ന് അവസാനിച്ചു. പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലൈ 1 മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ അസാധുവായ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഇനി ഉപയോഗിക്കാൻ കഴിയുകയുള്ളു. നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കാനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ ഫോം 26 എഎസ്‌ ഉപയോഗിച്ചാണ്.

ഫോം 26 എഎസ്‌ ഉപയോഗിച്ച് നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് എങ്ങനെ പരിശോധിക്കാം

ഘട്ടം 1: ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ https://www.incometax.gov.in/iec/foportal/ ലോഗിൻ ചെയ്യുക
സ്റ്റെപ്പ് 2: ഇ ഫയൽ ടാബിന് താഴെയുള്ള ഇൻകം ടാക്സ് റിട്ടേൺസിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ലിസ്റ്റിൽ നിന്ന്, ഫോം 26 എഎസ് എന്നതിൽ ക്ലിക്ക് ചെയ്യുക.  ടിക്ക് ബോക്സും ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകുക എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: നികുതി ക്രെഡിറ്റ് കാണുക എന്നതിൽ ക്ലിക്ക് ചെയ്യുക 
ഘട്ടം 5: പാൻ നിലവിലെ നിലയ്ക്ക് കീഴിൽ, നിങ്ങളുടെ പാൻ സജീവവും പ്രവർത്തനക്ഷമവുമാണോ എന്ന് നിങ്ങൾക്ക് കാണാൻ കഴിയും 

നിങ്ങളുടെ പാൻ സ്റ്റാറ്റസ് പ്രവർത്തനരഹിതമാണെങ്കിൽ, 1,000 രൂപ ഫീസ് അടച്ച് നിശ്ചിത അതോറിറ്റിയെ ആധാർ അറിയിച്ചാൽ 30 ദിവസത്തിനുള്ളിൽ അത് വീണ്ടും പ്രവർത്തനക്ഷമമാക്കാം.

പാൻ സാധുവാണോ അസാധുവാണോ എന്ന് എങ്ങനെ പരിശോധിക്കാം?

ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോകുക.
ഘട്ടം 2: ഇ-ഫയലിംഗ് ഹോംപേജിൽ നിങ്ങളുടെ പാൻ പരിശോധിച്ചുറപ്പിക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: 'വെരിഫൈ യുവർ പാൻ' പേജിൽ, നിങ്ങളുടെ പാൻ നമ്പർ, മുഴുവൻ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ നൽകി തുടരുക ക്ലിക്കുചെയ്യുക.
ഘട്ടം 4: 6 അക്ക ഒട്ടിപി നൽകി സ്ഥിരീകരിക്കുക
 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും