Latest Videos

ബ്ലിങ്കിറ്റിനെ സ്വന്തമാക്കുന്നതിലൂടെ അതിവേഗം കുതിക്കാൻ തയ്യാറെടുത്ത് സോമറ്റോ

By Web TeamFirst Published Jun 25, 2022, 4:57 PM IST
Highlights

ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേഷനറി തുടങ്ങിയവയുടെ ഡെലിവറി വേഗത വർധിപ്പിക്കും

തിവേഗ ഡെലിവറി സർവീസ് നൽകുന്ന ബ്ലിങ്കിറ്റിനെ ഏറ്റെടുത്ത് സൊമാറ്റോ(Zomato). ഓൺലൈൻ ഭക്ഷണ ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോ  4,447 കോടി രൂപയുടെ കരാറിലാണ്  ബ്ലിങ്കിറ്റിനെ ഏറ്റെടുത്തത്. 33,018 ഇക്വിറ്റി ഷെയറുകളാണ് കരാറിൽ ഉള്‍പ്പെടുന്നത്.

ബ്ലിങ്കിറ്റിനെ സ്വന്തമാക്കുന്നതിലൂടെ സൊമാറ്റോ ഇനി അതിവേഗം കുതിക്കും. സോമറ്റോയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ ഈ കരാറിലൂടെ സാധിക്കും. മുമ്പ് ഗ്രോഫേഴ്‌സ് എന്നാണ് ബ്ലിങ്കിറ്റ് അറിയപ്പെട്ടിരുന്നത്. ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേഷനറി തുടങ്ങിയവയുടെ ഡെലിവറി വേഗത വർധിപ്പിക്കുക എന്നതാണ് കരാറിലൂടെ സോമറ്റോ ലക്ഷ്യമിടുന്നത്. 

ബ്ലിങ്കിറ്റിന് സോമറ്റോ ഇതിനകം150 മില്യണ്‍ ഡോളര്‍ വായ്പയായി നല്‍കിയിട്ടുണ്ട്. ഈ തുക കുറച്ചതിനു ശേഷമുള്ള തുകയായിരിക്കും കൈമാറുക. 

ഇനിയൊരു മടങ്ങി വരവ് ഉണ്ടാവില്ല! റഷ്യൻ വിപണിയിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുന്നതായി നൈക്കി

ഇനി റഷ്യയിലേക്ക് തിരിച്ചു വരില്ലെന്നും, റഷ്യയിലെ തങ്ങളുടെ എല്ലാ ഷോപ്പുകളും അടച്ചുപൂട്ടുകയാണെന്നും ലോകോത്തര സ്പോർട്സ് വെയർ ബ്രാൻഡ് ആയ നൈക്കി. യുക്രൈൻ എതിരായ റഷ്യൻ അധിനിവേശത്തെ തുടർന്ന് നേരത്തെ തന്നെ കമ്പനി റഷ്യയിലെ എല്ലാ കടകളും താൽക്കാലികമായി അടച്ചിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ആണ് ഇനി തിരിച്ചു വരില്ലെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

തങ്ങളുടെ ആപ്പും വെബ്സൈറ്റും റഷ്യയിൽ ഇനി മുതൽ ലഭ്യമാകില്ലെന്ന് നൈക്കി വ്യക്തമാക്കി. അമേരിക്കൻ ബ്രാൻഡ് ആയ നൈക്കിയെ, ജോ ബൈഡൻ ഭരണകൂടത്തിന്റെ നിലപാടുകളും പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിച്ചു.

 ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യൻ പ്രസിഡണ്ട് വലടിമീർ പുടിൻ യുക്രൈനിൽ തങ്ങളുടെ സൈന്യത്തെ അയച്ചത്. ഇതിനുപിന്നാലെ രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയുണ്ടായി. എച്ച് & എം, അഡിഡാസ്, മക്ഡൊണാൾഡ്സ്, തുടങ്ങി നിരവധി കമ്പനികളാണ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചത്.
 

click me!