ജീവനക്കാരുടെ മക്കള്‍ക്ക് 700 കോടി രൂപയോളം മാറ്റിവെച്ച് ഈ കമ്പനി സിഇഒ

Published : May 08, 2022, 04:40 PM ISTUpdated : May 08, 2022, 04:57 PM IST
ജീവനക്കാരുടെ മക്കള്‍ക്ക് 700 കോടി രൂപയോളം മാറ്റിവെച്ച് ഈ കമ്പനി സിഇഒ

Synopsis

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക തുക നീക്കിവെക്കും. ഡെലിവറി പാർട്ണറുടെ പെണ്‍കുട്ടികള്‍ 12-ാം ക്ലാസും ബിരുദവും പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേക പ്രൈസ് മണി നല്‍കും.

ഡെലിവറി ജീവനക്കാരുടെ (Delivery partners) കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോയുടെ (Zomato) സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ കീഴിൽ ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 90 മില്യൺ ഡോളർ അതായത് ഏകദേശം 700 കോടി  രൂപയാണ് നല്‍കുക. എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ ( ESOPs) പ്രകാരം കൈവശമുള്ള ഓഹരികളിൽ നിന്നാണ് പണം സമാഹരിക്കുന്നത്.

കഴിഞ്ഞ മാസത്തെ ശരാശരി ഓഹരി വില അനുസരിച്ച് ഏകദേശം 700 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് ദീപീന്ദറിൻെറ ഇഎസ്ഒപികള്‍. ഈ ഇഎസ്ഒപികളിൽ നിന്നുള്ള എല്ലാ വരുമാനവും സൊമാറ്റോ ഫ്യൂച്ചർ ഫൗണ്ടേഷനിലേക്ക് (Zomato Future Foundation) സംഭാവന ചെയ്യുകയാണെന്ന് ദീപീന്ദർ അറിയിച്ചിട്ടുണ്ട്. എല്ലാ സോമറ്റോ ഡെലിവറി പാർട്ണർമാരുടെയും കുട്ടികൾക്ക് പ്രതിവർഷം 50,000 രൂപ വരെ വിദ്യാഭ്യാസ ധനസഹായം നൽകും. സോമറ്റോയിൽ  10 വർഷം പൂർത്തിയാക്കിയാൽ  ഡെലിവറി പാർട്ണറുടെ കുട്ടികള്‍ക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കുമെന്ന് സൊമാറ്റോ അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക തുക നീക്കിവെക്കും. ഡെലിവറി പാർട്ണറുടെ പെണ്‍കുട്ടികള്‍ 12-ാം ക്ലാസും ബിരുദവും പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേക പ്രൈസ് മണി അവതരിപ്പിക്കുമെന്നും സൊമാറ്റോ അറിയിച്ചു. മാത്രമല്ല ഉയര്‍ന്ന പഠനനിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്കായി ഈ പരിധിക്ക് മുകളില്‍ ധനസഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു. ജോലിയിലായിരിക്കെ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ പോലുള്ള നിർഭാഗ്യകരമായ സാഹചര്യങ്ങൾ നേരിടുന്ന കുടുംബങ്ങൾക്ക് സേവന കാലാവധി പരിഗണിക്കാതെ വിദ്യാഭ്യാസ, ഉപജീവന സഹായം നൽകുമെന്ന് ദീപീന്ദർ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ അമരക്കാരന്‍; പ്രതിസന്ധിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍ രാഹുല്‍ ഭാട്ടിയ: അറിയാം ആസ്തിയും ജീവിതവും
ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം