പലചരക്ക് വിതരണ സേവന പദ്ധതി ഉപേക്ഷിച്ച് സൊമാറ്റോ

By Web TeamFirst Published Sep 14, 2021, 5:50 PM IST
Highlights

ജൂലൈ മാസം മുതലാണ് കമ്പനി പദ്ധതി ആരംഭിച്ചത്.

ദില്ലി: പലചരക്ക് വിതരണ സേവന രംഗത്ത് നിന്ന് പിന്മാറി ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനമാണ് കമ്പനി അവസാനിപ്പിച്ചത്. പദ്ധതി പ്രതീക്ഷിച്ച അത്ര ലാഭകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. 

ജൂലൈ മാസം മുതലാണ് കമ്പനി പദ്ധതി ആരംഭിച്ചത്. അടുത്തുളള പലചരക്ക് കടയില്‍ നിന്നും സാധനങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കുന്ന രീതിയിലായിരുന്നു സേവനം. 

എന്നാല്‍, റീട്ടെയില്‍ നെറ്റ്വര്‍ക്കായ ഗ്രോഫേഴ്‌സില്‍ 10 ശതമാനം ഓഹരി വാങ്ങിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം എന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച മുതല്‍ ഈ സേവനം അവസാനിപ്പിക്കുകയാണെന്ന് സൊമാറ്റോ വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!