സൊമാറ്റോയുടെ സഹസ്ഥാപകൻ പുറത്തേക്ക്; മോഹിത് ഗുപ്ത രാജിവെച്ചു

Published : Nov 19, 2022, 02:38 PM ISTUpdated : Nov 19, 2022, 02:39 PM IST
സൊമാറ്റോയുടെ സഹസ്ഥാപകൻ പുറത്തേക്ക്; മോഹിത് ഗുപ്ത രാജിവെച്ചു

Synopsis

 കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിതിൻ സവാര ഓഗസ്റ്റിൽ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് മോഹിത് ഗുപ്തയുടെ രാജി.    

ദില്ലി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു.  രാജി. 2020 മെയ് മാസത്തിൽ  സഹ സ്‌ഥാപകനായ  മോഹിത് ഗുപ്ത, സോമാറ്റോയുടെ ഫുഡ് ഡെലിവറി യൂണിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവും പുതിയ സംരംഭങ്ങളുടെ നേതൃത്വം ഉൾപ്പടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ജീവിതത്തിൽ മറ്റ് പല മേഖലകളെ അറിയുന്നതിനായി സൊമാറ്റോയിൽ നിന്ന് മുന്നോട്ട് പോകാൻ തീരുമാനിക്കുന്നു എന്നാണ് രാജി വെച്ചുകൊണ്ട് തന്റെ ടീമിന് അയച്ച സന്ദേശത്തിൽ ഗുപ്ത പറഞ്ഞത്. സൊമാറ്റോയുടെ ഫുഡ് ഡെലിവറി പ്രവർത്തനങ്ങൾ ആദ്യം മുതൽ കെട്ടിപ്പടുത്തതിന്റെ ബഹുമതി ഗുപ്തയ്ക്കാണ്, 2020 മെയ് മാസത്തിൽ സഹസ്ഥാപകനായി ഉയർത്തപ്പെടുന്നതിന് മുമ്പ് സെഗ്‌മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു മോഹിത് ഗുപ്ത. 

സോമറ്റോയിൽ നിന്നുള്ള മോഹിത് ഗുപ്തയുടെ രാജി ഏറെ ചർച്ചയാകുന്നുണ്ട്.  കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിതിൻ സവാര ഓഗസ്റ്റിൽ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് മോഹിത് ഗുപ്തയുടെ രാജി.

കൊച്ചിയെ ബാധിച്ച് ഭക്ഷണ വിതരണ സമരം, സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈൻ ഡെലിവറിക്കാരും സമരത്തിലേക്ക് ?

കൊച്ചി : സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഓണ്‍ലൈൻ വിതരണക്കാരും സമരത്തിലേക്ക്. സ്വിഗ്ഗി വിതരണക്കാരുടെ സമരത്തിന്‍റെ രണ്ടാം ദിവസവും കൊച്ചി നഗരത്തിൽ ഭക്ഷണവിതരണത്തെ ബാധിച്ചിട്ടുണ്ട്. സ്വിഗ്ഗി ഓണ്‍ലൈൻ ഡെലിവറിക്കാർ കൊച്ചിയിൽ സമരമിരിക്കുമ്പോഴും സൊമാറ്റോ വിതരണക്കാർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഒരുമിച്ചുള്ള സമരം കൊണ്ട് മാത്രമെ ഫലമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് സൊമാറ്റോ വിതരണക്കാരും സമരത്തിന് പദ്ധതിയിടുന്നത്. നാളെ ആലോചനാ യോഗം ചേരും. അതിന് ശേഷമാകും തീരുമാനം.

സ്വിഗ്ഗി സമരത്തിന്‍റെ രണ്ടാം ദിവസം നഗത്തിലെ ഭക്ഷണ ഓർഡറും ഡെലിവറിയെയും ബാധിച്ചിട്ടുണ്ട്. ആദ്യ ചർച്ച പാളിയെങ്കിലും തുടർ ചർച്ചകളിൽ പരിഹാരം കാണുമെന്ന് പ്രതീക്ഷയിലാണ് സമരസമിതി സമരക്കാർ ഉയർത്തുന്ന പ്രശ്നങ്ങളിൽ കമ്പനി തലപ്പത്ത് നിന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് കേരളത്തിലെ സ്വിഗ്ഗി പ്രതിനിധികൾ വ്യക്തമാക്കുന്നത്.മിനിമം ചാർജ് വർദ്ധനവ് നഷ്ടം കൂട്ടുമെന്ന വാദവും അവർ ഉയർത്തുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ അമരക്കാരന്‍; പ്രതിസന്ധിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍ രാഹുല്‍ ഭാട്ടിയ: അറിയാം ആസ്തിയും ജീവിതവും
ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം