
ദില്ലി: അടുത്ത രണ്ടുവർഷത്തിനകം ചുരുങ്ങിയത് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും സാർവത്രിക അടിസ്ഥാന വരുമാന (യു.ബി.ഐ) രീതി നടപ്പിലായേക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. 2016-17 വർഷത്തെ സാമ്പത്തിക സർവെ യു.ബി.ഐ എന്ന ആശയത്തെ മുന്നോട്ടുവെക്കുന്നുണ്ട്.
പ്രായപൂർത്തിയായവർക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാവർക്കും ഏകീകൃത അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതാണ് ഇൗ നിർദേശം. ഇത് രണ്ടുവർഷത്തിനകം രണ്ട് സംസ്ഥാനങ്ങളിലെങ്കിലും നടപ്പാക്കുമെന്നതിൽ താൻ വാതിന് തയാറാണെന്നും സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞു. നിലവിലുള്ള ദാരിദ്ര്യ നിർമാർജന പദ്ധതിക്ക് പകരമായാണ് മുഴുവൻ പൗരൻമാർക്കും അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാൻ യു.ബി.ഐ നിർദേശം മുന്നോട്ടുവെക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam