കുവൈറ്റില്‍ മലയാളിയെ കൊലപ്പെടുത്തിയ  തഞ്ചാവൂര്‍ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കാന്‍ ഇനി 10 ദിവസം

Published : Aug 17, 2017, 12:52 AM ISTUpdated : Oct 05, 2018, 02:36 AM IST
കുവൈറ്റില്‍ മലയാളിയെ കൊലപ്പെടുത്തിയ  തഞ്ചാവൂര്‍ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കാന്‍ ഇനി 10 ദിവസം

Synopsis

കുവൈറ്റിലെ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന തമിഴ്നാട് സ്വദേശിയുടെ ഭാര്യയും മകളും മരിച്ചയാളുടെ ബന്ധുക്കളുടെ കനിവ് തേടി മലപ്പുറത്ത്. പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉമ്മയും ഭാര്യയും മാപ്പുനല്‍കിയാല്‍  തഞ്ചാവൂര്‍ സ്വദേശിയായ അര്‍ജ്ജുനന്റെ വധശിക്ഷ കുവൈറ്റിലെ കോടതി റദ്ദുചെയ്യും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കുവൈറ്റിലെ ജയിലില്‍ കഴിയുന്ന അര്‍ജ്ജുനനന്റെ കഴുത്തില്‍ കൊലക്കയര്‍ വീഴാന്‍ ഇനി 10 ദിവസം മാത്രമേയുള്ളു. രക്ഷിക്കണമെന്ന് കരഞ്ഞു പറഞ്ഞാണ് ഭാര്യ മാലതിയും മകളും അടങ്ങുന്ന കുടുംബം പെരിന്തല്‍മണ്ണയിലെത്തിയത്. മരിച്ചയാളുടെ ഉമ്മയും സഹോദരങ്ങളും 30 ലക്ഷം രുപ കിട്ടിയാലേ ഒത്തുതീര്‍പ്പിനുള്ളൂ എന്ന നിലപാടിലാണ്. കൈവശമുള്ളത് മുഴുവന്‍ വിറ്റാലും 10 ലക്ഷം പോലും നല്‍കാനാവത്ത സ്ഥിതിയിലാണ് അര്‍ജ്ജുനന്റെ കുടുംബം.

അര്‍ജ്ജുനനും മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയും കുവൈറ്റില്‍ ഒരുമിച്ചായിരുന്നു താമസം. വാക്കു തര്‍ക്കത്തിനിടയില്‍ കൊലപാതകം നടന്നുവെന്നാണ് ആരോപണം. മരിച്ചയാള്‍ക്ക് ഭാര്യയും 13 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുമുണ്ട്. സാമ്പത്തിക ശേഷിയുമില്ല. പണം കിട്ടിയാല്‍  മരിച്ചയാളുടെ കുടുംബത്തിന് താങ്ങാവുമായിരുന്നെങ്കിലും 30 ലക്ഷം നല്‍കാന്‍ എല്ലാം വിറ്റുപെറുക്കിയാലും സാധിക്കില്ലെന്ന അവസ്ഥയിലാണ് മാലതിയും മകളും. പ്രവാസികളായ മലയാളികള്‍ അടക്കമുള്ളവരുടെ എന്തെങ്കിലും കനിവ്  ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഒരോ ദിവസവും തീ തിന്നു കഴിയുകയാണ് ഈ തമിഴ് കുടുംബം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്