സംസ്ഥാനത്ത് തൊഴില്‍രഹിതരായ പതിനായിരത്തോളം ഡോക്ടര്‍മാര്‍

Web Desk |  
Published : Jul 19, 2018, 08:46 AM ISTUpdated : Oct 02, 2018, 04:20 AM IST
സംസ്ഥാനത്ത് തൊഴില്‍രഹിതരായ പതിനായിരത്തോളം ഡോക്ടര്‍മാര്‍

Synopsis

കേരളത്തില്‍ തൊഴില്‍രഹിതരായ പതിനായിരത്തോളം ഡോക്ടര്‍മാരുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: കേരളത്തില്‍ തൊഴില്‍രഹിതരായ പതിനായിരത്തോളം ഡോക്ടര്‍മാരുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ മോഡേൺ മെഡിസിൻ  60,000 ഡോക്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ സർക്കാർ ഡോക്ടർമാർ എഴായിരത്തോളമാണെന്ന് ഐഎംഎ കണക്ക് പറയുന്നു. എന്നാല്‍ ഇതില്‍ 10,000 പേര്‍ എങ്കിലും തൊഴില്‍ രഹിതരാണെന്നാണ് ഐഎംഎയുടെ കണക്ക് ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വകാര്യ ആശുപത്രികളിൽ ജോലി അന്വേഷിച്ച് ദിവസം ഡോക്ടര്‍മാരുടെ ഇരുനൂറോളം അന്വേഷണങ്ങൾ എത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കൂടുതലും വിദേശത്തുനിന്ന് എംബിബിഎസ് ഡിഗ്രി നേടിയവരാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 15,000 രൂപയ്ക്കുപോലും ജോലിചെയ്യാൻ എംബിബിഎസ് ഡിഗ്രിയുള്ളവര്‍ തയ്യാറാണ് എന്നാണ് റിപ്പോര്‍ട്ട്.

സർക്കാർ ആശുപത്രികളിലും ഇ.എസ്.ഐ. ഡിസ്പെൻസറികളിലും താത്കാലിക ഒഴിവുകളിൽ കയറിപ്പറ്റാനും കടുത്ത മത്സരം കേരളത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍പ് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ നിന്നും വിളികള്‍ വരാറുണ്ടെങ്കിലും ഇത് കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതിന് സമാന്തരമായി വിദേശരാജ്യങ്ങളിലെ ജോലിസാധ്യതയും കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ എല്ലാ കൊല്ലവും ജൂണിലും, ജുലായ് മാസത്തിലും മെഡിക്കൽ പ്രവേശന സമയത്ത്  ഡോക്ടർമാർ കുറവെന്ന പ്രചരണം ഉയരുന്നുവെന്നും ഐഎംഎ ചൂണ്ടി കാണിക്കുന്നു. വിദേശ മെഡിക്കൽ കോളേജിലേക്ക് വിദ്യാർഥികളെ പിടിക്കുന്ന ലോബികളാണ് ഇത്തരം വ്യാജപ്രചാരണത്തിന് പിന്നിലെന്ന് ഐ.എം.എ. ആരോപിക്കുന്നു. 

മൂന്നുവർഷത്തിനകം എൻജിനീയറിങ് കോളേജുകളുടെ സ്ഥിതിയായിരിക്കും മെഡിക്കൽ കോളേജുകൾക്കും സംഭവിക്കുക. തിരുവനന്തപുരത്തെ രണ്ടു സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അധ്യാപകർക്ക് ആറുമാസമായി ശമ്പളമില്ല. സമരത്തിലേക്ക് നീങ്ങുമെന്നായപ്പോഴാണ് ഒരുമാസത്തെയെങ്കിലും ശമ്പളം നൽകിയത്.

10000 doctors jobless in kerala Medical Council of India

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി എൽഡിഎഫ്, 12ന് തലസ്ഥാനത്ത് ആദ്യഘട്ട സമരം
ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം!, ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകര്‍ന്നു, 36 മണിക്കൂറിൽ 80 ഡ്രോണുകളെത്തിയെന്ന് പാക് മന്ത്രി