ഗുജറാത്തില്‍ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം

By Web TeamFirst Published Nov 29, 2018, 5:51 PM IST
Highlights

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടി ഒളിച്ചോടിയതിന് പിന്നില്‍ ദളിത് യുവാവാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വീട് കത്തിക്കുകയും സഹോദരനെ ജീവനോടെ തീകൊളുത്തി കൊല്ലുകയും ചെയ്തതിന് പിന്നാലെ കുടുംബം നാടുവിട്ടു. പിന്നീട് 2015 ല്‍ ദളിത് കുടുംബത്തെ നാട്ടില്‍ നിന്ന് പുറത്താക്കിയതായും താമസത്തിനായി രണ്ട് സ്ഥലങ്ങളും കൃഷിക്കായി അഞ്ച് ഏക്കറും നല്‍കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

ഉന: ദളിത്  യുവാവിനെ കത്തിച്ച് കൊന്ന കേസില്‍ 11 പ്രതികള്‍ക്ക്  ജീവപര്യന്തം. ഗുജറാത്തിലെ ഉന താലൂക്കിലെ അന്‍ങ്കോലി ഗ്രാമത്തില്‍ 2012 ലാണ് ദളിത് കുടുംബത്തിന് നേരെ 'ഉയര്‍ന്ന ജാതി'യില്‍പ്പെട്ട ആള്‍ക്കാര്‍ സംഘടിച്ച് ആക്രമണം നടത്തിയത്. ദളിത് കുടുംബത്തിന്‍റെ വീടിന് തീകൊളുത്തുകയും ലാല്‍ജി എന്ന യുവാവിനെ തീകൊളുത്തി കൊല്ലുകയുമായിരുന്നു. 

'ഉയര്‍ന്ന ജാതി'യില്‍പ്പെട്ട പെണ്‍കുട്ടി ഒളിച്ചോടിയതിന് പിന്നില്‍ ദളിത് യുവാവാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വീട് കത്തിക്കുകയും സഹോദരനെ ജീവനോടെ തീകൊളുത്തി കൊല്ലുകയും ചെയ്തതിന് പിന്നാലെ കുടുംബം നാടുവിട്ടു. പിന്നീട് 2015 ല്‍ ദളിത് കുടുംബത്തെ നാട്ടില്‍ നിന്ന് പുറത്താക്കിയതായും താമസത്തിനായി രണ്ട് സ്ഥലങ്ങളും കൃഷിക്കായി അഞ്ച് ഏക്കറും നല്‍കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

എന്നാല്‍ കഴിഞ്ഞ മാസം ദയാവധം ആവശ്യപ്പെട്ട് ഈ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനും കത്തയച്ചു. മൂന്നുവര്‍ ഷം മുമ്പ് പുറത്താക്കിയ തങ്ങളെ മാറ്റി പാര്‍പ്പിക്കാനോ വേണ്ട സൌകര്യങ്ങള്‍ ഒരുക്കിത്തരാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇവര്‍ ദയാവധത്തിന് അപേക്ഷിച്ചത്.

click me!