കളമശേരി റാഗിങ്: 11 പേര്‍ക്ക് സസ്‌പെന്‍ഷന്‍

Web Desk |  
Published : Feb 17, 2017, 05:52 PM ISTUpdated : Oct 05, 2018, 03:57 AM IST
കളമശേരി റാഗിങ്: 11 പേര്‍ക്ക് സസ്‌പെന്‍ഷന്‍

Synopsis

കൊച്ചി: റാഗിംഗ് കേസില്‍ കളമശ്ശേരി പോളിടെക്‌നിക്കിലെ 11  സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റെ ചെയ്തു. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികളാണ് സസ്‌പെന്‍ഷനിലായത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. കാംപസിലും ഹോസ്റ്റലിലും നിരന്തരം പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ഹോസ്റ്റലിലെ റാഗിംഗ് സഹിക്കാന്‍ വയ്യാതെ പല കുട്ടികളും സ്വകാര്യ ലോഡ്ജുകളിലേക്ക് താമസം മാറ്റിയിരുന്നു. പിന്നീട് എറണാകുളം റേഞ്ച് ഐജിക്കും മനുഷ്യവകാശ കമീഷനും പരാതി നല്കി. ഇതിന് ശേഷമാണ് പരാതി അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായത്. അന്വേഷണ വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അബുദാബിയിൽ രണ്ടിടത്ത് ഇറാന്‍റെ ആക്രമണം, ഹബ്ഷാൻ ഗ്യാസ് പ്ലാന്‍റിൽ തീപിടിത്തം
മുസ്ലീങ്ങളുടെ വാർഷിക സമ്മേളനത്തിന്റെ അനുമതി പിൻവലിച്ചു, കാരണം സുരക്ഷാ ഭീഷണിയെന്ന് പാരീസ് പൊലീസ്