
ഇടുക്കി: ഇടുക്കിയിലെ കട്ടപ്പനക്കടുത്ത് പതിനാറുവയസ്സുള്ള മകളെ പീഡിപ്പിച്ച അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. കാമുകൻ തട്ടിക്കൊണ്ടു പോയെന്ന പരാതി അന്വേഷിക്കുന്നതിനിടെയാണ് അച്ഛൻ പീഡിപ്പിച്ച വിവരം പുറത്തു വന്നത്.
കട്ടപ്പനക്കടുത്തുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാമുകൻ തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
പെണ്‍കുട്ടിയുമായി സ്നേഹത്തിലായിരുന്ന നിർമ്മലാ സിറ്റി സ്വദേശിയായ ഷാജിയാണ് തട്ടിക്കൊണ്ടു പോയതെന്നു വീട്ടുകാർക്ക് മനസ്സിലായി. പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും ഷാജിയുടെ വീട്ടിലെത്തി. എന്നാൽ ഇവർ ഇതു സമ്മതിക്കാൻ തയ്യാറായില്ല. തുടർന്ന് മാതാ-പിതാക്കൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടു പോയതാണെന്ന് പെൺകുട്ടി പരാതിയും നൽകി. ഷാജിക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് കേസ്സുമെടുത്തു.
ഇതിനിടെ കേസ് പറഞ്ഞു തീർക്കണമെന്ന സമ്മർദ്ദവുമായി പിതാവെത്തി. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിഞ്ഞത്. വിശദമായി ചോദിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന കാര്യം പെൺകുട്ടി പറഞ്ഞത്. 13-നാണ് സംഭവം നടന്നത്. കരിങ്കുന്നത്ത് ഒരു തോട്ടത്തിലെ തൊഴിലാളിയാണിയാൾ. ജോലി കഴിഞ്ഞ് സ്ഥിരമായി മദ്യിപിച്ച് വീട്ടിലെത്തുന്നയാളാണ്. ഇത്തരത്തിൽ മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെ വീടിനു പുറത്താക്കിയ ശേഷമാണ് പെൺകുട്ടിയെ മുറിക്കുള്ളിലിട്ട് പീഡിപ്പിച്ചത്.
രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam