
കൊല്ലം: കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയസ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിൻസിപ്പള്‍ മര്‍ദ്ദിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ നടുവിന് അടിയേറ്റ പാടുണ്ട്. വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രിൻസിപ്പൾ ജോൺ പാലവിളക്കെതിരെ കൊട്ടാരക്കര പൊലിസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് അടിയേറ്റ വിദ്യാര്‍ത്ഥി പറയുന്നതിങ്ങനെ. രാവിലെ ക്ലാസ് തുടങ്ങിയ ഉടൻ പ്രിൻസിപ്പല്‍ ഫാദര്‍ ജോണ്‍ പാലവിളയില്‍ ഏഴാം ക്ലാസിലെ മൂന്ന് വിദ്യാര്‍ത്ഥികളെ തന്‍റെ മുറിയിലേക്ക് വിളിപ്പിച്ചു. താൻ ക്യമറയിലൂടെ എല്ലാം കാണുന്നുണ്ടെന്ന് പറഞ്ഞ് ആദ്യം മൂന്ന് പേരുടെയും ഷര്‍ട്ടില്‍ പിടിച്ചു. പിന്നീട് മേശപ്പുറത്തിരുന്ന വടിയെടുത്ത് മര്‍ദ്ദിച്ചു
മര്‍ദ്ദനത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുപ്പിന് താഴെ അടിയേറ്റ് മുറിഞ്ഞു. കാലിലും അടിയേറ്റ പാടുണ്ട്. ഉച്ചയ്ക്ക് കുട്ടി വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കള്‍ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു.
സംഭവത്തിന്‍റെ നിജസ്ഥിതിയെക്കുറിച്ചറിയാൻ വിളിച്ചപ്പോള്‍ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു പ്രിൻസിപ്പാളിന്‍റെ മറുപടി. കൊട്ടാരക്കര പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. പ്രിൻസിപ്പാളിനെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. അതിനിടെ പ്രതിഷധുമായെത്തിയ വിദ്യാര്‍ത്ഥി സംഘടനാ മാര്‍ച്ച് അക്രമാസക്തമായി. സ്കൂളിന്‍റെ ജനല്‍ച്ചില്ലകള്‍ പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam