
കോട്ടയം: കഴിഞ്ഞ ദിവസമാണ് ലോക മുത്തച്ചൻ മസാസോ നൊനാക്ക ഈ ലോകത്തോട് വിട പറഞ്ഞത്. 113 വയസ്സായിരുന്നു മസാസോ നൊനാക്കയ്ക്ക്. നമ്മള്‍ മലയാളികള്‍ക്കുമുണ്ട് ഇതുപോലൊരു മുത്തച്ചൻ. കോട്ടയത്തുകാരനായ പുതുപ്പള്ളി എറികാട് രാമൻനായര്‍. വയസ്സ് 110 ആണ് രാമന്‍ നായര്‍ക്ക്.
പുതുപ്പള്ളി കാടാമുറി നരസിംഹക്ഷേത്രത്തിന് പുറക് വശത്തെ വീട്ടിൽ താമസിക്കുന്ന രാമൻനായർ നാട്ടുകാരുടെ കുഞ്ഞമ്മാവനാണ്. ഓർമ്മക്കുറവും നടക്കാൻ പ്രയാസവുമൊഴിച്ചാല്‍ മറ്റ് അസുഖങ്ങളൊന്നുമില്ല. 1909 ഫെബ്രുവരി 22നാണ് രാമൻനായരുടെ ജനനമെന്നാണ് ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണക്ക് പ്രകാരം വരുന്ന ഫെബ്രുവരി 22ന് 110 വയസ് തികയും.
പഴയകാര്യങ്ങൾ പലതും മറന്ന് പോയിട്ടുണ്ടെങ്കിലും ചിലത് ഒളിമങ്ങാതെ നിൽക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ അച്ഛന്റ അച്ഛനുമായി പ്രവർത്തിച്ച ഓർമ്മ രാമൻനായർക്ക് ഇപ്പോഴുമുണ്ട്. കർഷകനായിരുന്ന രാമൻനായരുടെ പ്രധാനവിനോദം ചീട്ടുകളിയാണ്. രാമന്‍നായരുടെ 110-ാം ജന്മദിനം ആഘോഷമാക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam