ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 12 സിആര്‍പിഎഫുകാര്‍ മരിച്ചു

Web Desk |  
Published : Mar 11, 2017, 02:05 AM ISTUpdated : Oct 04, 2018, 11:57 PM IST
ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 12 സിആര്‍പിഎഫുകാര്‍ മരിച്ചു

Synopsis

റായ്പുര്‍: ഛത്തിസ്ഗഢിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 സി ആര്‍ പി എഫ് ജവാന്മാര്‍ മരിച്ചു. നിര്‍മ്മാണം നടന്നു കൊണ്ടിരുന്ന സ്ഥലത്ത് സുരക്ഷയൊരുക്കുന്നതിനിടയില്‍ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സി ആര്‍ പി എഫ് വ്യക്തമാക്കി.  ആക്രമണത്തിനു ശേഷം പത്തോളം തോക്കുകളും റേഡിയോസെറ്റുമായി മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. റോഡ് സംസ്ഥാനസര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ആശയവിനിമയം നടത്തി വരികയാണെന്നും അക്രമികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഡിക്കെതിരായ ആക്രമണം: ഒരാൾ കൂടി പിടിയിൽ; ഐ പി ബിനുവും ആറ്റുകാൽ ഉണ്ണിയും ഉൾപ്പെടെ ഒളിവിൽ
ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്, 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി