
ജിദ്ദ: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികളുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അറിയിച്ചു.2015 മദ്ധ്യത്തില്‍ ഉണ്ടായിരുന്നതിനേക്കാല്‍ 12.7 ശതമാനമാണ് ഈ വര്‍ഷം മദ്ധ്യത്തോടെ വിദേശുകളുടെ എണ്ണത്തിലുള്ള വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.ഈ വര്‍ഷത്തെ കണക്കനുസരിച്ച് 11,660998 വിദേശികളാണ് സൗദിയിലുള്ളത്. എന്നാൽ കഴിഞ്ഞ വർഷം 10,241093 ആയിരുന്നു വിദേശികളുടെ എണ്ണം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സൗദിയിലുള്ള വിദേശ വനിതകളുടെ എണ്ണത്തിലും 13.59ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഈ വര്‍ഷത്തെ കണക്കനുസരിച്ചു 3657643 വിദേശ വനിതകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ വര്‍ഷം 3160387 ആയിരുന്നു വിദേശ വനിതകളുടെ എണ്ണം.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഈ വര്‍ഷം വിദേശികളായ പുരുഷന്മാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
2015 ല്‍ 7080706 ആയിരുന്ന പുരുഷന്മാരുട എണ്ണം ഈ വർഷം 8003355 ആയി വർദ്ധിച്ചു. അതേസമയം രാജ്യത്ത് സ്വദേശികളുടെ എണ്ണം 2015 നെ അപേക്ഷിച്ച് ഈ വർഷം മൂന്ന് ശതമാനം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam