കുവൈത്തില്‍ പുതിയ മന്ത്രിസഭ അടുത്തവാരം

By Web DeskFirst Published Nov 29, 2016, 6:56 PM IST
Highlights

കുവൈത്ത് സിറ്റി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട 15-മത് കുവൈത്ത് പാര്‍ലമെന്റിന്റെ ആദ്യ സെഷന്‍ ഡിസംബര്‍ 11-ന് ആരംഭിക്കും.അടുത്ത ആഴ്ചയോടെ പുതിയ മന്ത്രിസഭ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച തെരഞ്ഞെടുത്ത പുതിയ പാര്‍ലമെന്റിന്റെ ആദ്യ സെഷന്‍ അടുത്ത മാസം 11-നാണ് ആരംഭിക്കുന്നത്. ഇന്നലെ സെയിഫ് പാലസില്‍ മന്ത്രിസഭ  അമീറിന് രാജി സമര്‍പ്പിക്കുന്നതിന് മുമ്പാണ് പുതിയ പാര്‍ലമെന്റിന്റെ തീയ്യതി തീരുമാനിച്ചത്. ഭരണഘടനയുടെ 57-ാം വകുപ്പ്പ്രകാരം പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍ മുബാറഖ് അല്‍ ഹമദ് അല്‍ സബാ അമീറിന് രാജി സമര്‍പ്പിച്ചിരുന്നു.

രാജി സ്വീകരിച്ച അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ മുന്‍ പ്രധാനമന്ത്രിമാര്‍,മുന്‍ പാര്‍ലമെന്റ് സ്പീക്കറുമാര്‍ തുടങ്ങിയ പ്രമുഖരുമായി ചര്‍ച്ച നടത്തും.തുടര്‍ന്നാവും പ്രധാനമന്ത്രിയേയും മറ്റ് മന്ത്രിമാരെയും അമീര്‍ തീരുമാനിക്കുക.തെരഞ്ഞെടുക്കപ്പെട്ട ചില എം.പിമാര്‍ ഉള്‍പ്പടെ അടുത്ത ആഴ്ചയോടെ പുതിയ മന്ത്രിസഭ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അതിനിടെ,സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷകക്ഷികള്‍.

50-ല്‍ പകുതിയില്‍ അധികം സീറ്റുകള്‍ പ്രതിപക്ഷത്തെ ഇസ്ലാമിസ്റ്ററ്റും,അനുഭാവമുള്ള കക്ഷികളും കരസ്ഥമാക്കിയിരുന്നു.ഇവര്‍ ഗോത്രവിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ കൂടെ നിര്‍ത്തി സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം 16-നായിരുന്നു ഒരു വര്‍ഷം കാലാവധി ബാക്കി നിര്‍ക്കെ പാര്‍ലമെന്റ് പിരിച്ച് വിട്ടത്.ചട്ടപ്രകാരം 60 ദിവസത്തിനുള്ള പുതിയ പാര്‍ലമെന്റ വരണമെന്നിരെക്കയാണ് അതിന് മുമ്പായി 15-മത് പാര്‍ലമെന്റിന്റെ ആദ്യ സെഷന്‍ തീരുമാനിച്ചിരിക്കുന്നത്.

 

click me!