ഒന്നും രണ്ടുമല്ല, ഇടിച്ചുതെറിപ്പിച്ചത് 13 വാഹനങ്ങൾ, കൊച്ചിയിൽ മദ്യലഹരിയിൽ കാറോടിച്ച് പരാക്രമം, കൊല്ലം സ്വദേശിക്കെതിരെ കേസ്

Published : Aug 09, 2025, 01:18 PM IST
drunken driving

Synopsis

കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ യുവാവിന്‍റെ അപകട ഡ്രൈവിംഗ്. ഇന്നലെ അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം.

കൊച്ചി: കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ യുവാവിന്‍റെ അപകട ഡ്രൈവിംഗ്. ഇന്നലെ അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷ് കുമാറാണ്. കുണ്ടന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന 13 വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചത്. സഹോദരിക്കും പെണ്‍സുഹൃത്തിനുമൊപ്പം കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു മഹേഷ്, അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടാകാര്‍ മഹേഷിനെ ത‍ടഞ്ഞുവച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒടുവില്‍ മരട് പൊലീസെത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്ത് പറഞ്ഞുവിട്ടു.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ