
കാസർഗോഡ്: അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പതിമൂന്നുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ കരീമിനെ(38) കാരനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. കർണാടക സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവ് ആറു വർഷം മുമ്പാണ് ഇയാളെ വിവാഹം കഴിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ കത്തിയുമായി കിടപ്പ് മുറിയിൽ കയറി വന്ന പ്രതി മാതാവിന്‍റെയും മകളുടെയും കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഉറങ്ങികിടക്കുകയായിരുന്ന മാതാവിന്‍റെ കഴുത്തിന് കത്തിവച്ചശേഷം ശബ്ദമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.
തടയാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ കയ്യിൽ കത്തികൊണ്ട് മുറിവേറ്റിട്ടുണ്ട്. ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. രാവിലെ പെണ്‍കുട്ടി തന്നെയാണ് പോലിസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. സ്ഥിരമായി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി തന്നെ പീഡിപ്പിക്കുന്നതായി സംശയവുമുണ്ടെന്ന് പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്.
സുരക്ഷിതത്വം കണക്കിലെടുത്ത് പെണ്‍കുട്ടിയെ പരവനടുക്കത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. പീഡനത്തിനിരയായ പെണ്‍കുട്ടിയിൽ നിന്ന് കാസർഗോഡ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ കുമ്പള സിഐ പ്രേംസദന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്ത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam