രാജസ്ഥാനില്‍ ദളിത് എംഎല്‍എയുടെയും മുന്‍ എംഎല്‍എയുടെയും വീടിന് തീയിട്ടു

Web Desk |  
Published : Apr 03, 2018, 09:17 PM ISTUpdated : Jun 08, 2018, 05:42 PM IST
രാജസ്ഥാനില്‍ ദളിത് എംഎല്‍എയുടെയും മുന്‍ എംഎല്‍എയുടെയും വീടിന് തീയിട്ടു

Synopsis

എംഎല്‍എയുടെയും മുന്‍ എംഎല്‍എയുടെയും വീടുകള്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം തീയിട്ടു

ജയ്പൂര്‍: രാജസ്ഥാനിലെ ദളിതരായ സിറ്റിംഗ് എംഎല്‍എയുടെയും മുന്‍ എംഎല്‍എയുടെയും വീടുകള്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം തീയിട്ടു.  കരൗളിയിലെ ഹിന്ദ്വാനിലാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 5000 ഓളം വരുന്ന ആളുകള്‍ പ്രദേശത്തെ നിലവിലെ എംഎല്‍എയായ രാജ്കുമാരി ജാതവിന്‍റെയപം മുന്‍ എംഎല്‍എയായ ഭരോസിലാല്‍ ജാതവിന്‍റെയും വീടാണ് അഗ്നിക്കിടയാക്കിയത്. 

ബിജെപിയില്‍നിന്നുള്ള എംഎല്‍എയാണ് രാജ്കുമാരി ജാദവ്. ഭരോസിലാല്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമാണ്. മുന്‍ മന്ത്രികൂടിയാണ് ഭരോസിലാല്‍. ട്ടിക ജാതി പീഡന നിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ 9 പേര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇത് മുന്‍നിര്‍ത്തിയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

വീടിന് കല്ലെറിയുകയും പിന്നീട് തീയിടുകയുമായിരുന്നു. ചൊവ്വ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. നിരോധനാജ്ഞ ബുധനാഴ്ച വരെ നിലനില്‍ക്കും. അക്രമാസക്തരായ ഒരുപറ്റം വിഭാഗം ദളിതര്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ കടന്ന് കയറി ആക്രമണം അഴിച്ചുവിട്ടിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. 

കഴിഞ്ഞ ദിവസം നടന്ന ബന്ദില്‍ മധ്യപ്രദേശിൽ അഞ്ചു പേരും ഉത്തർ പ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരുമാണു കൊല്ലപ്പെട്ടത്. ഗ്വാളിയോറിലും മൊറേനയിലും പൊലീസ് കര്‍ഫൂ പ്രഖ്യാപിച്ചു. വെടിവയ്പിനിടെ പൊലീസുകാർ ഉൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  

രാജസ്ഥാനിലെ ബാർമേറിൽ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാർ തീയിടുകയും തകർക്കുകയും ചെയ്തു. ഒഡിഷയിലെ സാംബൽപുരിൽ സമരക്കാർ ട്രെയിൻ സർവീസ് തടഞ്ഞു. പട്ടികജാതി, വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതി ഉത്തരവിലാണ് പ്രതിഷേധം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ചരിത്രനിമിഷം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ