തലസ്ഥാനത്ത് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിന്നും 130 കിലോ കഞ്ചാവ് പിടികൂടി

Web Desk |  
Published : Apr 27, 2018, 05:44 PM ISTUpdated : Jun 08, 2018, 05:52 PM IST
തലസ്ഥാനത്ത് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിന്നും 130 കിലോ കഞ്ചാവ് പിടികൂടി

Synopsis

തലസ്ഥാനത്ത് കഞ്ചാവ് വേട്ട പിടിയിലായത് അന്തർസംസ്ഥാന സംഘം 130 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിന്നും 130 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിലായി.  ഒരു കാറിൽ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന കഞ്ചാവ് മറ്റൊരു ആഡംബര കാറിലേക്ക് മാറ്റുന്നതിനിടെയാണ് പിടികൂടിയത്. കല്ലിയൂർ സ്വദേശികളായ അഭിഷേക്,ശ്യാംരാജ്, ബാലരാമപുരം സ്വദേശി നിതിൻ എന്നിവരെയാണ് ഷാഡോ പൊലീസ് പിടിച്ചത്. 

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മാഫിയയിലെ പ്രധാനകണ്ണികളാണിവർ.ആഡംബരവാഹനങ്ങളിലായി എസ്കോർട്ടും പൈലറ്റും വരെ ഒരുക്കിയാണ് കടത്ത്.
സ്കൂളുകളും കോളേജും കേന്ദ്രീകരിച്ചും ഈ സംഘം കഞ്ചാവ് വിൽക്കുന്നുണ്ട്. നേരത്തെ കിട്ടിയ വിവരമനുസരിച്ച് മാസങ്ങളായി ഇവർ നിരീക്ഷണത്തിലായിരുന്നു. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി
'ഹോർമുസിലെ വെടിനിർത്തൽ ധാരണ പാലിച്ചില്ല, കപ്പലിന് നേരെ ഡ്രോണാക്രമണം നടത്തി'; ഇറാനെതിരെ ട്രംപ്