13,000 ഉദ്യോഗസ്ഥരെ പുറത്താക്കാനൊരുങ്ങി റെയില്‍വേ; കാരണം!

By Web DeskFirst Published Feb 10, 2018, 12:32 PM IST
Highlights

ദില്ലി: അനധികൃതമായി അവധി എടുത്ത ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി റെയില്‍വേ. നീണ്ട അവധിയില്‍ അവധിയില്‍ പോയ 13,000 ഓളം ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കാനുള്ള നടപടിക്കാണ് റെയില്‍വേ ഒരുങ്ങുന്നത്. കേന്ദ്ര റയില്‍വേ മന്ത്രി പിയുഷ് ഗോയലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു 'അവധിക്കാരെ' തിരഞ്ഞുപിടിച്ച് പുറത്താക്കുന്നത്.

ആകെയുള്ള 13 ലക്ഷം ജീവനക്കാരില്‍ 13,000ത്തില്‍ അധികം പേര്‍ ദീര്‍ഘകാലമായി അവധിയിലാണെന്നു പരിശോധനയില്‍ കണ്ടെത്തി.യതിനെ തുടര്‍ന്നാണ് നടപടിയെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. പല തസ്തികകളും മതിയായ ജീവനക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാര്‍ അവധിയിലായതിനാല്‍ നിയമനം നടത്തി ഒഴിവ് നികത്താനും കഴിയാത്തതിനെ തുടര്‍ന്നാണ് അടിയന്തര നടപടി.

ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെ റെയില്‍വേയുടെ പല ജോലികളും താളം തെറ്റിക്കുന്നതില്‍ അവധിക്കാര്‍ക്കു 'പങ്കു'ണ്ടെന്നാണു നിഗമനം. സ്ഥാപനത്തോടു പ്രതിബദ്ധതയുള്ള ജീവനക്കാരാണു വേണ്ടതെന്നും അല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റയില്‍വേ അറിയിച്ചു. വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെ തൊഴിലിനോട് പ്രതിബദ്ധത പുലര്‍ത്താന്‍ പ്രേരിപ്പിക്കാനും ബോധവത്കരിക്കാനുമുള്ള കാമ്പയിന് റെയില്‍വേ തുടക്കമിട്ടു.


 

click me!