ആത്മഹത്യ ചെയ്യാന്‍ 11-ാം നിലയില്‍ നിന്ന് ചാടിയ 14കാരി അത്ഭുതകരമായി രക്ഷപെട്ടു

Published : Oct 06, 2017, 01:44 PM ISTUpdated : Oct 05, 2018, 02:03 AM IST
ആത്മഹത്യ ചെയ്യാന്‍ 11-ാം നിലയില്‍ നിന്ന് ചാടിയ 14കാരി അത്ഭുതകരമായി രക്ഷപെട്ടു

Synopsis

ഫരീദാബാദ്: ഫ്ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടു ജോലിക്കാരി അത്ഭുതകരമായി രക്ഷപെട്ടു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.  14 കാരിയായ വീട്ടു ജോലിക്കാരി  ഫ്ലാറ്റിലെ 11-ാം നിലയില്‍ നിന്ന് എടുത്ത് ചാടുകയായിരുന്നു .  എന്‍ജിനീയറിംങ്ങ് വിദ്യാര്‍ത്ഥിനിയായ സ്നേഹയുടെ വീട്ടിലാണ് പെണ്‍കുട്ടി വീട്ടു വേലയ്ക്ക് നിന്നിരുന്നത്. ഇവരുടെ പീഡനത്ത തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നത്.

11-ാം നിലയില്‍ നിന്ന് ചാടിയെങ്കിലും 10-ാം നിലയിലെ ബാല്‍ക്കണിയിലെ ഗ്രില്ലിലേക്ക് വലിച്ചു കെട്ടിയ വലയില്‍ വീണതിനാല്‍ കുട്ടി രക്ഷപെട്ടു. വലയില്‍ വീണ പെണ്‍കുട്ടിയെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു.   സ്നേഹയ്ക്ക് എിതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് കസ്റ്റഡയില്‍ എടുത്തു. മാനസിക പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി പല തവണ ഓടി പോകാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ  തല്ലുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല